എരുമേലി ∙ മണ്ഡല മകരവിളക്ക് തീർഥാടന കാലത്തിനു ശുഭപര്യവസാനമാകുന്നു. 20 നാണ് ശബരിമല നട
അടയ്ക്കുന്നത്. ഒറ്റപ്പെട്ട
പേട്ട തുള്ളൽ മാത്രമാണ് എരുമേലിയിലുള്ളത്.
തീർഥാടന വാഹനങ്ങളും തീരെ കുറഞ്ഞു. അപകടങ്ങളും മരണങ്ങളും മുൻ വർഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞ തീർഥാടനമാണ് കടന്നുപോയത്.
പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവയുടെ ഇടപെടലുകൾ മൂലം പരാതികൾ കുറയ്ക്കാൻ കഴിഞ്ഞു. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടകരോടുള്ള ചൂഷണം വർധിച്ചു.
പാർക്കിങ് മൈതാനങ്ങൾ, ശുചിമുറി കോംപ്ലക്സുകൾ എന്നിവിടങ്ങളിലെ ചൂഷണങ്ങളിൽ പലതിലും അധികൃതർ ഇടപെട്ടില്ല. സ്പോട്ട് ബുക്കിങ് പ്രതിസന്ധി മൂലം തീർഥാടകർ ഏറെ വലഞ്ഞു.
കാനന പാതയിൽ ബുക്കിങ് നിർബന്ധമാക്കിയതും തീർഥാടകരെ വലച്ചു.
ഗതാഗത നിയന്ത്രണം വലച്ചു
പമ്പയിലും നിലയ്ക്കലും ഗതാഗതത്തിരക്കിൽ കഴിഞ്ഞ 13, 14 തീയതികളിൽ എരുമേലിയിലെ പാർക്കിങ് മൈതാനങ്ങളിൽ വാഹനങ്ങൾ തടഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. മകര വിളക്ക് ദിവസവും തലേന്നുമാണ് എരുമേലിയിൽ പൊലീസ് റോഡ് തടഞ്ഞ് തീർഥാടക വാഹനങ്ങൾ ബ്ലോക്ക് ചെയ്തത്. മകരവിളക്കിനു തലേന്ന് ഉച്ചമുതൽ തീർഥാടകരെ തടഞ്ഞു ഇതോടെ തീർഥാടകർ എരുമേലി നഗരത്തിൽ പല സ്ഥലങ്ങളിലായി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഈ തീർഥാടന കാലത്ത് മകരവിളക്ക് കാലത്ത് മാത്രമാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായത്.
അപകടങ്ങൾ കുറഞ്ഞു
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം അപകടങ്ങൾ കുറഞ്ഞു മണ്ഡല കാലത്ത് എരുമേലിയിലും സമീപ റോഡുകളിലും 25 അപകടങ്ങളാണ് ഉണ്ടായത്.
മകരവിളക്ക് കാലത്ത് 20 അപകടങ്ങളും 3 മരണവും ഉണ്ടായി. പതിവുപോലെ കണമല അട്ടി വളവ്, കണ്ണിമല എസ് വളവ് ശബരിമല പാത എന്നിവിടങ്ങളിലാണ് അപകടങ്ങൾ കൂടുതലായി ഉണ്ടായത്.
കാനന പാത തീർഥാടന തിരക്ക് കൂടി
ഈ വർഷം കാനന പാതയിൽ ഈ വർഷം തീർഥാടകരുടെ എണ്ണം കൂടി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.02 ലക്ഷം തീർഥാടകർ അധികമായി കാനന പാതയിലൂടെ നടന്ന് ശബരിമലയിൽ എത്തി. ഈ വർഷം 4.25 ലക്ഷം പേരാണ് കാനന പാതയിലൂടെ ശബരിമല യാത്ര ചെയ്തത്.
കഴിഞ്ഞ വർഷം 3.94 ലക്ഷം പേരായിരുന്നു.
രാസ സിന്ദൂരത്തിനു കടിഞ്ഞാൺ
തീർഥാടന കാലത്തിന്റെ തുടക്കം മുതൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായി. എരുമേലി തീർഥാടന നഗരത്തിൽ ഹൈക്കോടതി രാസ സിന്ദൂരം നിരോധിച്ചു.
ഇതോടെ എരുമേലി നഗരത്തിലെ പരിസര മലിനീകരണവും ജല മലിനീകരണവും നിയന്ത്രിക്കാനായി.
ചൂഷണം കൂടി
പാർക്കിങ് മൈതാനങ്ങളുടെ നിരക്ക്, ശുചിമുറി, കുളിമുറി നിരക്ക് , ഹോട്ടലുകളിലെ ഭക്ഷണ വില തുടങ്ങി സമസ്ത മേഖലകളിലും ഈ വർഷം കൊടിയ ചൂഷണമാണ് അരങ്ങേറിയത്. ചൂഷണം തടയാൻ വിവിധ സ്ക്വാഡുകൾ ഉണ്ടായിരുന്നെങ്കിലും ഇവർ പലപ്പോഴും ചൂഷണ പരാതികളിൽ നടപടി എടുക്കാൻ തയാറായില്ല.
താൽക്കാലിക കടകളിൽ സാധനങ്ങൾക്ക് അമിത നിരക്ക് വാങ്ങുന്നതായി വ്യാപക പരാതികളാണ് ഉണ്ടായത്. ചില സ്വകാര്യ പാർക്കിങ് മൈതാനങ്ങളിൽ തീർഥാടകരോട് തീവെട്ടിക്കൊള്ളയാണ് നടത്തിയത്.
പൊലീസ്, വനം വകുപ്പ്, മോട്ടർ വാഹന വകുപ്പ് ഇടപെടൽ കാര്യക്ഷമമായി
തീർഥാടക കാലത്ത് പൊലീസിന് എതിരെ കാര്യമായ പരാതികൾ ഒന്നും ഉയർന്നില്ല.
മകരവിളക്ക് ദിവസങ്ങളിൽ മാത്രമാണ് തീർഥാടക വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായത്. പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിലും പൊലീസ് സംയമനം പാലിച്ചു.
ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ്, എരുമേലി എസ്എച്ച്ഒ ഇ.ഡി.
ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പൊലീസ് ഇടപെടൽ. കാനന പാത വഴി നടന്നുപോകുന്ന തീർഥാടകർക്ക് വനം വകുപ്പ് എല്ലാ സഹായവും ലഭ്യമാക്കി.
മോട്ടർ വാഹന വകുപ്പിന്റെ എരുമേലി സേഫ് സോണിന്റെ ഇടപെടലും സജീവമായിരുന്നു. തീർഥാടന പാതയിലെ അപകടങ്ങളിലും മറ്റ് പ്രശ്നങ്ങളിലും മോട്ടർ വാഹന വകുപ്പ് കാര്യക്ഷമമായി ഇടപെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

