കോട്ടയം∙ വേൾഡ് ഡയബറ്റിസ് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എസ്.എച്ച്. മെഡിക്കൽ സെന്ററിൽ വിവിധ അവബോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.
മെഡിക്കൽ സെന്റർ ഡയറക്ടർ ജീന റോസും ഡയബറ്റോളജിസ്റ്റ് ഡോ. ശ്രീജിത്ത് എം.
പൊതുജനാരോഗ്യത്തിന്റെ പശ്ചാത്തലത്തിൽ ഡയബറ്റിസിന്റെ വ്യാപനം, നേരിയ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, ആരോഗ്യകരമായ ജീവിതശൈലിയുടെയും സ്ഥിരം പരിശോധനകളുടെയും ആവശ്യകത എന്നിവയെക്കുറിച്ച് സംസാരിച്ചു.
ആരോഗ്യകരമായ വ്യായാമ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വാക്കത്തോൺ സംഘടിപ്പിച്ചു. ആശുപത്രി ജീവനക്കാരും രോഗികളും പൊതുജനങ്ങളും പങ്കെടുത്ത വാക്കത്തോൺ കൊണ്ട് ആരോഗ്യജാഗ്രതയുടെ സന്ദേശം ശക്തമായി മുന്നോട്ടുവച്ചു.
പരിപാടിയുടെ ഭാഗമായി നടത്തിയ അവബോധ സെഷനിൽ വിദഗ്ധ ചികിത്സകർ ഡയബറ്റിസ് നിയന്ത്രണത്തിനും മുൻകരുതലുകൾക്കും ആവശ്യമായ നിർദേശങ്ങൾ പങ്കുവച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

