അരുവിത്തുറ ∙ ഡൽഹിയിൽ നടന്ന എൻസിസി തൽ സൈനിക് ക്യാംപ് ഫയറിങ്ങിൽ സ്വർണ മെഡൽ നേട്ടവുമായി അരുവിത്തുറ സെന്റ് ജോർജ് കോളജിലെ എൻസിസി കേഡറ്റ് അംജദ് ഹനീഫ മികവു തെളിയിച്ചു. ഫയറിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ മെഡൽ നേടിയ ഒൻപതംഗ സംഘത്തിലെ മുന്നണി പോരാളിയായിരുന്നു അംജദ് ഹനീഫ.
നൂറു ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ സെലക്ഷൻ പ്രക്രിയകൾക്ക് ശേഷമാണ് തൽ സൈനിക് ക്യാംപിലേക്ക് കേഡറ്റുകൾ തിരഞ്ഞെടുക്കപ്പെടുന്നത്.
ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, ജെഡിഎഫ്എസ്, ഹെൽത്ത് ആൻഡ് ഹൈജീൻ, മാപ്പിങ് തുടങ്ങിയ സൈനിക മത്സരങ്ങളാണ് ക്യാംപിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും മികച്ച കേഡറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
ഈ ക്യാംപ് പൂർത്തീകരിക്കുക ഏറെ ശ്രമകരമായ ദൗത്യമാണ്.
സൈനിക് ക്യാംപ് വിജയകരമായി പൂർത്തിയാക്കുകയും ഫയറിങ്ങിൽ സ്വർണ മെഡൽ നേടുകയും ചെയ്ത അംജദ് ഹനീഫയെയും കോളജ് എൻസിസി ഓഫിസർ ക്യാപ്റ്റൻ ഡോ. ലൈജു വർഗീസിനെയും കോളജ് മാനേജർ ഫാ.
സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ തുടങ്ങിയവർ അഭിനന്ദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]