അധ്യാപക ഒഴിവ്:
ആർപ്പൂക്കര ∙ മെഡിക്കൽ കോളജ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ഇന്നു രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ അഭിമുഖത്തിനായി എത്തണം.
കോട്ടയം ∙ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്-ടൈം ജൂനിയർ അറബിക് അധ്യാപക തസ്തികയിലേക്ക് (എൻസിഎ-എസ്സി) അഭിമുഖം 17ന് ജില്ലാ പിഎസ്സി ഓഫിസിൽ നടക്കും. പുതുപ്പള്ളി∙ പരിയാരം ജിഎൽപിഎസിൽ താൽക്കാലിക അധ്യാപകഒഴിവ്.
കൂടിക്കാഴ്ച ഇന്നു 11നു സ്കൂൾ ഓഫിസിൽ. മണർകാട് ∙ ഗവ.എൽപി സ്കൂളിൽ പ്രീ പ്രൈമറി ടീച്ചറുടെ ഒഴിവ്.19ന് വൈകിട്ട് 5ന് മുൻപ് ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ എത്തിക്കണം.
അഭിമുഖം 18നും 19നും
കോട്ടയം ∙ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ കായികാധ്യാപക തസ്തികയിൽ (ഹൈസ്കൂൾ, മലയാളം മീഡിയം) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട
ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 18നും 19നും ജില്ലാ പിഎസ്സി ഓഫിസിൽ നടക്കും.
റബർ വിളവെടുപ്പ്: പരിശീലനം 22 മുതൽ
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് (എൻഐആർടി) റബറിന്റെ ശാസ്ത്രീയമായ വിളവെടുപ്പിലുള്ള പ്രത്യേക പരിശീലനം 22 മുതൽ 26 വരെ നടത്തും. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികൾ, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിത കമിഴ്ത്തിവെട്ട്, ഇടവേള കൂടിയ ടാപ്പിങ്, ഉത്തേജക ഔഷധപ്രയോഗം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോൺ: 9495928077.
സൗജന്യ പരിശീലനം 20 മുതൽ
കല്ലറ ∙ എസ്ബിഐ – ആർഎസ്ഇടിഐയുമായി ചേർന്ന് പഞ്ചായത്തംഗം അരവിന്ദ് ശങ്കറിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ സൗജന്യ പരിശീലനം 20 മുതൽ 26 വരെ കല്ലറ പകൽവീട്ടിൽ നടത്തും. ബാത്ത് സോപ്പ്, അലക്കുസോപ്പ്,സോപ്പുപൊടി, ക്ലീനിങ് ലോഷൻ, വാഷിങ് മെഷീൻ ലിക്യുഡ്, റൂം ഫ്രഷ്നെർ, മെഴുകുതിരി,ടോയ്ലറ്റ് ക്ലീനർ, ചന്ദനത്തിരി എന്നിവ നിർമാണത്തിൽ വിദഗ്ധ പരിശീലനം നൽകുന്നു.
ഫോൺ. 9048048414.
റാങ്ക് പട്ടിക റദ്ദാക്കി
കോട്ടയം ∙ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് / പോൾട്രി അസി.
/മിൽക്ക് റെക്കോർഡർ / സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ തസ്തികയിൽ 2023 ജൂലൈ 6നു നിലവിൽ വന്ന റാങ്ക് പട്ടിക മുഖ്യപട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികൾക്കും നിയമനശുപാർശ നൽകിയതിനെത്തുടർന്നു റദ്ദാക്കിയതായി പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫിസർ അറിയിച്ചു.
ധ്യാനം 16 മുതൽ
കോട്ടയം ∙ എക്യുമെനിക്കൽ യൂത്ത് പ്രെയർ ഫെലോഷിപ് 16 മുതൽ 18 വരെ മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ ഉപവാസ ധ്യാനം നടക്കും.
ഫാ. ജോൺ ജി.വർഗീസ്, ഫാ.
മോഹൻ ജോസഫ്, ഡോ. തോമസ് ജോർജ്, ബ്രദർ സാം കെ.ഉതുപ്പ് എന്നിവർ നേതൃത്വം നൽകും.
വൈദ്യുതി മുടക്കം
പൈക ∙ പൈക ടൗൺ, പൈക ഹോസ്പിറ്റൽ, പൈക ടവർ, താഷ്കന്റ്, ഞണ്ടുപാറ, ഞണ്ടുപാറ ടവർ, തീപ്പെട്ടി കമ്പനി, കുരുവിനാക്കുന്നേൽ, കൊഴുവനാൽ ടൗൺ, കൊഴുവനാൽ ഹോസ്പിറ്റൽ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, തോക്കാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ കുര്യച്ചൻപടി, പുന്നക്കുന്ന്, കരിക്കണ്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ മഴുവഞ്ചേരി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ പയ്യപ്പാടി കാവാലച്ചിറ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ∙ ഏഴാം മൈൽ, എട്ടാം മൈൽ, ജെടിഎസ്, പിടിഎം, കാക്കട്ടുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളം ∙ ചാന്നാനിക്കാട് ടവർ, പാറശ്ശേരി പീടിക, കണിയാൻമല, പാറയിൽ, എസ്എൻ കോളജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ∙ പള്ളിക്കുന്ന്, മാർത്തോമ്മാ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മലകുന്നം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]