ബിരുദ പരീക്ഷ: ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ കോളജ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരുവിത്തുറ ∙ എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ്. ബികോം കോ-ഓപ്പറേഷൻ വിഭാഗത്തിൽ ഗീതു സിജു, ബിഎസ്സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ എം.ബി.ആദിത്യ, ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ അമൃതാ സുരേഷ് എന്നിവർ ഒന്നാം റാങ്ക് നേടി. ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ജെയിൻ ജോസ് രണ്ടാം റാങ്കും ജിമിയാ ജോസ് മൂന്നാം റാങ്കും നേടി.
ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡൽനാ സണ്ണി മൂന്നാം റാങ്കും നന്ദന ഉണ്ണി നാലാം റാങ്കും നേടി. ബിഎ ഇംഗ്ലിഷ് വിഭാഗത്തിൽ നിമ്മി സാജു മൂന്നാം റാങ്കും അമല ജോർജ് എട്ടാം റാങ്കും നേടി. ഫുഡ് സയൻസ് വിഭാഗത്തിൽ ശ്രേയ ഷാജി ആറാം റാങ്ക് നേടി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോളജ് മാനേജർ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളജ് ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ അഭിനന്ദിച്ചു.