കടുത്തുരുത്തി∙ ടൗണിന്റെ ഹൃദയ ഭാഗത്തു കൂടി കടന്നു പോകുന്ന വലിയതോട്ടിൽ മാലിന്യം നിറഞ്ഞു. മാർക്കറ്റ് ഭാഗത്തു കൂടി കടന്നു പോകുന്ന ചുള്ളിത്തോട്ടിലും മാലിന്യം നിറഞ്ഞു ചീഞ്ഞഴുകുകയാണ്.
പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലും തോടുകളിൽ മാലിന്യം തള്ളുന്നുണ്ട്. വലിയ തോട്ടിലും ചുള്ളിത്തോട്ടിലും മാലിന്യം തള്ളുന്നത് തടയാൻ ജില്ലാ പഞ്ചായത്ത് തോടിന് ഇരുവശവും വലിയ പാലത്തിലും കമ്പിവലകൾ സ്ഥാപിച്ചെങ്കിലും ഇവ തുരുമ്പിച്ച് വീണു. പിന്നീട് ഇത് നീക്കം ചെയ്തു.
ഇതോടെയാണ് മാലിന്യം തള്ളൽ പതിവായതെന്നു വ്യാപാരികൾ പറയുന്നു. നീരൊഴുക്കു നിലച്ചതിനാൽ മാലിന്യങ്ങൾ കെട്ടിനിന്നു ചീഞ്ഞഴുകുകയാണ്.
കൊതുകു ശല്യവും ഉണ്ട്. ഹോട്ടലുകളിലെയും തട്ടുകടകളിലും മാലിന്യങ്ങൾ പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലുമാക്കി തോട്ടിൽ തള്ളുന്നുണ്ട്.
പഞ്ചായത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതും നശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

