കാഞ്ഞിരമറ്റം ∙ ഭക്തസഹസ്രങ്ങളുടെ തക്ബീർ ധ്വനികളോടെ കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ ദർഗ ഷെരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസിന്റെ കൊടികൾ ഉയർന്നു.
പുരാതന തറവാടുകളായ കലൂപ്പറമ്പിൽ നിന്നും ചുണ്ടക്കാട്ടു നിന്നും രാവിലെ ആനപ്പുറത്ത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട കൊടി ഘോഷയാത്രകൾ പള്ളിനടയ്ക്കൽ സംഗമിച്ചശേഷം ഒരുമിച്ചു താഴത്തെ പള്ളിയുടെ കൊടിമരച്ചുവട്ടിൽ എത്തി.
ഇരു കൊടികളും ശൈഖ് ഫരീദുദ്ദീന്റെ കബറിടത്തിൽ എത്തിച്ചു യാസീൻ ചൊല്ലിയ ശേഷം തിരികെ ആനപ്പുറത്തേറ്റിയാണു താഴത്തെ പള്ളിയിൽ കൊടി ഉയർത്തിയത്.
കൊടിവലി സമയം പള്ളിയങ്കണം നിറഞ്ഞുനിന്ന ആയിരങ്ങൾ ‘ അല്ലാഹു അക്ബർ’ വിളികളോടെ പ്രാർഥനയിൽ മുഴുകി. തുടർന്നു മലേപ്പള്ളിയിലേക്കു പുറപ്പെട്ട് അവിടെയും കൊടി ഉയർത്തി.
ക്ഷാമകാലത്തു നാടിനെയാകെ പട്ടിണിയിൽ നിന്നു രക്ഷിക്കാൻ ശൈഖ് ഫരീദുദ്ദീൻ നടത്തിയ കാരുണ്യ പ്രവൃത്തിയുടെ സ്മരണയിൽ ചക്കരക്കഞ്ഞി നേർച്ച സമർപ്പിക്കാൻ നാനാജാതി മതസ്ഥരായ ആയിരക്കണക്കിനു ഭക്തരാണു പള്ളിയിലെത്തിയത്. രാത്രി ചാലക്കപ്പാറയിൽ നിന്നും ആമ്പല്ലൂരിൽ നിന്നും പുറപ്പെട്ട
ചന്ദനക്കുട ഘോഷയാത്രകൾ പതിനൊന്നോടെ പള്ളിയിലെത്തി ചന്ദനക്കുടം നടന്നതോടെ കൊടികുത്ത് ഉറൂസ് ചടങ്ങുകൾ സമാപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

