പാമ്പാടി ∙ വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി ഗൃഹനാഥ മരിച്ചു.
മകനു പരുക്ക്. എൽഐസി ഏജന്റ് കൂടിയായ മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസ് (53) ആണു മരിച്ചത്.
ഇളയമകൻ ഷിജിൻ കെ.തോമസിന് (25) ആണു പരുക്കേറ്റത്. തിങ്കൾ വൈകിട്ട് 6.30ന് ആണു സംഭവം.
പുറത്തേക്കു പോകുന്നതിനായി ഷിജിൻ കാർ സ്റ്റാർട്ട് ചെയ്തു. ഈ സമയം ഗേറ്റ് തുറക്കാനായി അന്നമ്മ മുറ്റത്തുനിന്നു താഴേക്കിറങ്ങി.
അമ്മയെ സഹായിക്കാൻ മകനും പിന്നാലെ ചെന്നു. ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാൽ കാർ താഴേക്ക് ഉരുണ്ടെന്നാണു സൂചന.
കുത്തനെയുള്ള ഇറക്കത്തിൽ അതിവേഗത്തിലെത്തിയ കാറിന്റെ അടിയിൽ ഇരുവരും പെട്ടുപോയി.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാർ ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. വീടിനു മുന്നിലെ ഗേറ്റും തകർന്നു.
അന്നമ്മയുടെ ഭർത്താവ്: തോമസ് കോര. മൂത്തമകൻ: സുബിൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]