കോട്ടയം ∙ വായിക്കാനായി സമയം കണ്ടെത്തുന്നതിനെക്കാൾ, പാഴാകുന്ന സമയത്തെ വായനയിലേക്കു തിരിച്ചുവിടാനാണു ശ്രമിക്കേണ്ടതെന്ന് എഴുത്തുകാരൻ അജയ് പി.മങ്ങാട്ട്. മലയാള മനോരമ ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള ‘ ഹോർത്തൂസ് വായന’യിൽ സിഎംഎസ് കോളജിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥി ആയിരിക്കുമ്പോൾ വായിക്കുന്ന പുസ്തകങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
മുൻപോട്ടുള്ള വായനയുടെയും ചിന്തയുടെയും അടിസ്ഥാനമായി അവ മാറും. വിദ്യാർഥികൾക്കാണു സമയത്തെ ഏറ്റവും സ്വതന്ത്രമായി ഉപയോഗിക്കാനാകുന്നത്.
ജോലിയിലേക്കു കടന്നാൽ നമ്മുടെ സമയത്തിനു സ്ഥാപനവും ഉടമയാകും. സമയമില്ലാതാകുമ്പോഴാണു സമയത്തെ നാം കണ്ടെത്താൻ ശ്രമിക്കുന്നതും കിട്ടുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കുന്നതും.
പുസ്തകം വായിക്കുമ്പോൾ വായനക്കാരും എഴുത്തുകാരായി മാറുകയാണ്.
അവരുടെ മനസ്സിലും എഴുത്തിന്റെ പ്രക്രിയ നടക്കുന്നു. തനിക്കു രാഷ്ട്രീയമില്ലെന്ന് എഴുത്തുകാർക്കു പറയാനാകില്ല.
എന്നാൽ എഴുത്തിൽ അതു പ്രതിഫലിക്കുന്ന അളവിലാണു വിലയിരുത്തൽ വേണ്ടത്. മനുഷ്യർ സൃഷ്ടിക്കുന്ന അതിരുകളെ മായ്ക്കുന്ന പ്രക്രിയയാണു സാഹിത്യമെന്നും അതിന്റെ ഏറ്റവും മികച്ചയിടമാണ് ഹോർത്തൂസ് എന്നും അദ്ദേഹം പറഞ്ഞു.
ബുക്കർ ഉൾപ്പെടെയുള്ള പുരസ്കാരപ്പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങളെയും ലോക ക്ലാസിക്കുകളെയും അവതരിപ്പിച്ചു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു, കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ.
ജോജി ജോൺ പണിക്കർ, അസി. പ്രഫസർ ഡിറ്റോ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]