
ചങ്ങനാശ്ശേരി ∙ ശാരീരികവും വൈകാരികവും മാനസികവുമായ മാറ്റങ്ങൾ ഉണ്ടാകുന്ന കൗമാര കാലഘട്ടത്തിൽ വികാരത്തെക്കാൾ വിവേകത്തിന് പ്രാധാന്യം നൽകണമെന്ന് സൈക്കോളജിസ്റ്റും ഇന്റർനാഷനൽ ലൈഫ് കോച്ചുമായ ഡോ. സെബിൻ എസ് കൊട്ടാരം അഭിപ്രായപ്പെട്ടു.
പെരുന്ന എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മാനസികാരോഗ്യ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ എം.
രജനി സെമിനാർ ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ് കോ ഓർഡിനേറ്റർ ചിത്ര മോഹനൻ അധ്യക്ഷത വഹിച്ചു.
സൗഹൃദ ക്ലബ് മുൻ കോ ഓർഡിനേറ്റർ ജെ. ജയലക്ഷ്മി, സ്കൗട്ട് റോവർ മാസ്റ്റർ എ.
അരുൺ, ഗൈഡ് റേഞ്ചർ ക്യാപ്റ്റൻ എൽ. രൂപ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രമ്യ നായർ, പി.
പാർവതി, പാർവണ, ദിയ ഡിനു എന്നിവർ പ്രസംഗിച്ചു. ലിംഗ സമത്വവുമായി ബന്ധപ്പെട്ടും സെമിനാർ സംഘടിപ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]