
കുറവിലങ്ങാട് ∙മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ കല്ലിട്ട തിരുനാളും മുത്തിയമ്മയുടെ സ്വർഗാരോപണ തിരുനാളും 15ന് ആഘോഷിക്കും.ആദ്യ നൂറ്റാണ്ടിൽ രൂപം കൊണ്ട
കുറവിലങ്ങാട് ഇടവക ദേവാലയം മുള കൊണ്ടാണ് നിർമിച്ചത്. പിന്നീട് പതിനാറാം നൂറ്റാണ്ടിൽ കല്ലും മണലും ഉപയോഗിച്ചു നവീകരിച്ചു.
തറക്കല്ലിട്ടത് ഗോവ ആർച്ച് ബിഷപ് അലക്സിസ് ദ് മെനേസിസ് മെത്രാനായിരുന്നു. ഈ ദിനമാണ് നൂറ്റാണ്ടുകളായി ഇടവക സ്വർഗാരോപണ തിരുനാൾ ദിവസത്തിൽ ആഘോഷിക്കുന്നത്.
ആർച്ച് പ്രീസ്റ്റ് ഫാ.ഡോ. തോമസ് മേനാച്ചേരി, സാന്തോം സോൺ ഡയറക്ടർ ഫാ.
പോൾ കുന്നുംപുറം എന്നിവർ കാർമികത്വം വഹിക്കും.
തിരുനാളിന്റെ ഭാഗമായി വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണക്കത്തിനായി പ്രതിഷ്ഠിക്കുയും തിരുനാൾ പ്രദക്ഷിണത്തിൽ സംവഹിക്കുകയും ചെയ്യും. 15ന് രാവിലെ 5.20 ന് തിരുസ്വരൂപ പ്രതിഷ്ഠ, ഫാ.
ജോസഫ് ചൂരക്കൽ,തുടർന്ന് 5.30നും 7നും 8.45നും കുർബാന. 2.45ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രത്യേക പേടകത്തിൽ നിന്നും പുറത്തെടുത്ത് പരസ്യ വണക്കത്തിനു പ്രതിഷ്ഠിക്കും.ഫാ.തോമസ് താന്നിമല കാർമികത്വം വഹിക്കും.
4. 30ന് കുർബാന ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.
തോമസ് മേനാച്ചേരി.പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ സന്ദേശം നൽകും.
തുടർന്ന് പ്രസുദേന്തി വാഴ്ചയ്ക്ക് ഫാ. ആന്റണി വാഴക്കാലായിൽ കാർമികനാകും.
തിരുശേഷിപ്പ് സംവഹിച്ചു ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം പള്ളിക്കവലയിലെ ജൂബിലി കപ്പേളയിലേക്ക് നടക്കും.
കപ്പേളയിൽ ഫാ.പോൾ കുന്നുംപുറത്തിന്റെ മുഖ്യ കാർമികത്വത്തിൽ ലദീഞ്ഞ്. 7ന് പ്രദക്ഷിണം പള്ളിയിൽ തിരികെയെത്തും.സീനിയർ അസിസ്റ്റന്റ് വികാരി ഫാ.
ജോസഫ് മണിയഞ്ചിറ സമാപന ആശീർവാദം നൽകും. തുടർന്ന് കുറവിലങ്ങാട് കരക്കാർക്ക് തിരുനാൾ ദിവസം പരമ്പരാഗതമായി നൽകുന്ന അവകാശങ്ങൾ കരോട്ടേക്കുന്നേൽ കുടുംബ പ്രതിനിധി ആർച്ച് പ്രീസ്റ്റിൽ നിന്നും ഏറ്റുവാങ്ങും.
നേർച്ച വിതരണത്തിനു ശേഷം കോഴിക്കോട് സങ്കീർത്തനയുടെ നാടകം മുത്തിയമ്മ ഹാളിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]