ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഡിപ്പോ ആയി ഉയർത്താൻ കഴിയില്ല: മന്ത്രി ഗണേഷ്കുമാർ
ഏറ്റുമാനൂർ ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഡിപ്പോ ആയി ഉയർത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നു വെളിപ്പെടുത്തി മന്ത്രി കെ.ബി.ഗണേഷ്കുമാർ. ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ വാർഷിക സമ്മേളനത്തിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഡിപ്പോ ആയി ഉയർത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലസൗകര്യവും മറ്റു സാധ്യതകളും ഏറ്റുമാനൂരിലുണ്ട്. ഡിപ്പോയ്ക്കു വേണ്ടി കെട്ടിടം നിർമിച്ചുനൽകാമെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപിയും ഉറപ്പു നൽകിയിരുന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണു ജനകീയ വികസന സമിതി മന്ത്രിക്കു നിവേദനം നൽകിയത്.
എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നു മന്ത്രി വ്യക്തമാക്കി. കെട്ടിടം നിർമിച്ചു കിട്ടിയതു കൊണ്ടു മാത്രം ഡിപ്പോ പ്രവർത്തിക്കില്ല. അതിന് അധിക ജീവനക്കാരെ നിയമിക്കണം.
മറ്റു സൗകര്യങ്ങളും ക്രമീകരിക്കണം. ഇതിനെല്ലാം പണം ആവശ്യമാണ്.
കെഎസ്ആർടിസി വൻപ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. കടം വാങ്ങിയാണു ശമ്പളം പോലും കൊടുക്കുന്നത്.
പല സ്ഥലങ്ങളിലും സബ് ഡിപ്പോകൾ വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ പുതിയതു സ്ഥാപിക്കുകയെന്നത് ആലോചിക്കാൻ പോലും കഴിയില്ലെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ വ്യക്തമാക്കി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

