
ഫലമെത്തും മുൻപേ വിടപറഞ്ഞു; വിജയം വന്നു വിളിച്ചത് അറിയാതെ അരുൺ
കാഞ്ഞിരപ്പള്ളി ∙ വിജയം അറിയാൻ കാത്തുനിൽക്കാതെ കടന്നുപോയ അരുൺ ഇഗ്നേഷ്യസിനു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 70 ശതമാനം മാർക്കോടെ വിജയം. ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥിയും ഇഞ്ചിയാനി പുന്നത്തറയിൽ ഇഗ്നേഷ്യസിന്റെയും മിനിയുടെയും മകനുമായ അരുൺ ഇഗ്നേഷ്യസാണു വിജയം അറിയും മുൻപേ വിടപറഞ്ഞത്.അസുഖ ബാധിതനായി ചികിത്സകൾക്കിടെയാണ് അരുൺ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്.
മാർച്ച് 29ന് നടന്ന അവസാന പരീക്ഷയും വേദന വകവയ്ക്കാതെ അരുൺ എഴുതി. മേയ് മൂന്നിനായിരുന്നു മരണം.
അരുണിന്റെ വിയോഗ ശേഷം പത്താം ദിവസമായ ഇന്നലെ പരീക്ഷാ ഫലം വന്നപ്പോൾ 70 ശതമാനം മാർക്കോടെ വിജയം. പഠനത്തിനൊപ്പം സ്കൂളിൽ കായിക ഇനങ്ങളിലും മികവ് പുലർത്തിയിരുന്ന അരുണിനെക്കുറിച്ചുള്ള ഓർമകൾ ഉറ്റവർക്കൊപ്പം അധ്യാപകർക്കും സഹപാഠികൾക്കും വേദനയായി.സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർഥികളിലൊരാളായിരുന്നു അരുണെന്നു സ്കൂൾ അധികൃതർ പറഞ്ഞു.
സഹോദരി: ഐറിൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]