കടനാട് ∙ കടനാട് പഞ്ചായത്ത്, കൈതയ്ക്കൽ പൂതക്കുഴി കുടിവെള്ള പദ്ധതി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് കുട്ടവഞ്ചി ജലോത്സവം നടത്തുന്നു.
15 മുതൽ 20 വരെ കടനാട് ചെക് ഡാമിൽ നടത്തുന്ന ജലോത്സവത്തിൽ കയാക്കിങ്, കുട്ടവഞ്ചി സവാരി, പെഡൽ ബോട്ടിങ്, വള്ളം സവാരി തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വാർഡ് മെംബർ ഉഷാ രാജു, സൊസൈറ്റി പ്രസിഡന്റ് ജോണി അഴകൻപറമ്പിൽ, സെക്രട്ടറി ടോമി അരീപ്പറമ്പിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിബി അഴകൻപറമ്പിൽ, സ്വാഗത സംഘം കൺവീനർ ബിനു വള്ളോംപുരയിടം എന്നിവർ പറഞ്ഞു.
14നു വൈകിട്ട് 6 നു മന്ത്രി റോഷി അഗസ്റ്റിൻ ജലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മാണി സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി മുഖ്യപ്രഭാഷണം നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

