എരുമേലി ∙ പമ്പയിലേക്കുള്ള ശബരിമല തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞ് പൊലീസ്. ഉച്ചയ്ക്ക് ഒന്നരയോടു കൂടിയാണ് വാഹനങ്ങൾ തടഞ്ഞത്.
പമ്പയിലും നിലയ്ക്കലിലും തിരക്ക് കൂടിയതിനെ തുടർന്നാണ് വാഹനങ്ങൾ തടഞ്ഞതെന്ന് പൊലീസ് പറയുന്നു. പിന്നാലെ തീർഥാടകർ റോഡിലിറങ്ങി പ്രതിഷേധിച്ചു.
റോഡിൽ കുത്തിയിരുന്ന് ശരണം വിളിച്ച് ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച തീർഥാടകരുടെ പ്രതിഷേധം തുടരുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് കൂടുതലും. കഴിഞ്ഞ ദിവസവും നഗരത്തിലും കാനനപാതയിലും തീർഥാടകരെ പൊലീസ് വടം കെട്ടി തടഞ്ഞിരുന്നു.
ചരിത്രത്തിൽ ആദ്യമായിട്ടാണ് കാൽനടയാത്രക്കാരായ തീർഥാടകരെ റോഡിൽ വടം കെട്ടി തടഞ്ഞത്. ആയിരക്കണക്കിനാളുകളും വാഹനങ്ങളും കടന്നുപോകുന്ന പേട്ടക്കവലയിൽ വടം കെട്ടി തടഞ്ഞതോടെ നഗരം സ്തംഭിച്ചിരുന്നു.
അതേസമയം, മകരജ്യോതി ദർശനത്തിനു വലിയ തിരക്ക് ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ തീർഥാടകർക്കും വാഹനങ്ങൾക്കും ബുധനാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ–നിലയ്ക്കൽ പാതയിൽ നാളെ രാവിലെ 10 വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കു.
നിലയ്ക്കൽ 10ന് വാഹനങ്ങൾ തടയും. രാവിലെ 11 മുതൽ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

