മാന്തുരുത്തി ∙ മഴ പെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞതോടെ അപകടവും. നെടുംകുന്നം – മാന്തുരുത്തി 4.69 കിലോമീറ്റർ റോഡിലെ ദുരിതത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ബസ് റൂട്ട് അല്ലെങ്കിലും റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കാൻ 4.05 കോടി രൂപ അനുവദിച്ചിട്ട് 4 വർഷം പിന്നിട്ടു. വർഷങ്ങൾ നീണ്ടതോടെ പഴയ നിരക്കിൽ പദ്ധതി ടെൻഡർ ചെയ്യാൻ കഴിയാത്ത സാഹചര്യം വന്നു.
ഇതോടെ പുതിയ നിരക്കിൽ എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്ക് നൽകിയിരിക്കുകയാണ്.
ഹൈവേക്കു വേണ്ടി നാട്ടുകാരുടെ കാത്തിരിപ്പ്
കറുകച്ചാൽ – മണിമല റോഡിനെയും ചങ്ങനാശേരി – വാഴൂർ റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്കാണ് മാന്തുരുത്തി – നെടുംകുന്നം റോഡ്. പാമ്പാടി ആലാംപള്ളിയിൽ നിന്ന് മാന്തുരുത്തി- നെടുംകുന്നം – പുന്നവേലി – കുളത്തൂർമൂഴി – മറത്തുംമുറി – പെരുമ്പെട്ടി – കരിയംപ്ലാവ് വഴി റാന്നിയിലെത്തി പുനലൂർ – മുവാറ്റുപുഴ റോഡിൽ സംഗമിക്കുന്ന വിധത്തിൽ പാമ്പാടി – റാന്നി ഹൈവേ നിർമിക്കണമെന്ന് മേഖലയിലുള്ളവർ നിവേദനം നൽകി കാത്തിരിക്കുകയാണ്.
നെടുംകുന്നത്തുനിന്നു മണിമല വഴി റാന്നിയിൽ 30 കിലോമീറ്ററാണ്.
നെടുംകുന്നത്തുനിന്നു നിർദിഷ്ട ഹൈവേ വഴി പോയാൽ 6 കിലോമീറ്റർ ലാഭിക്കാം.
പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡ് കിഴക്കൻ മേഖലയിലെ ഗ്രാമീണ വികസനത്തിനു പ്രയോജനപ്പെടുമെന്ന് നാട്ടുകാരുടെ കൂട്ടായ്മ പറയുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എൻ.
ജയരാജ്, മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ എന്നിവർക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ തടസ്സപ്പെട്ടത് പ്രശ്നമായി
∙പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ തടസ്സപ്പെട്ടതാണ് റോഡ് നവീകരണം വൈകാൻ കാരണം. പൈപ്പ് സ്ഥാപിക്കൽ ജോലികൾ പൂർത്തിയായി.
റോഡ് നവീകരണത്തിന് മുൻപ് 4.04 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പുതുതായി 64 ലക്ഷം രൂപ കൂടി ചേർത്തുള്ള എസ്റ്റിമേറ്റാണ് നൽകിയിട്ടുള്ളത്.
വൈകാതെ അനുമതി ലഭിക്കും.ഗവ.ചീഫ് വിപ് എൻ. ജയരാജ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]