കല്ലറ ∙ കല്ലറ പഞ്ചായത്തിൽ പുതിയ പൊലീസ് സ്റ്റേഷൻ (മാഞ്ഞൂർ പൊലീസ് സ്റ്റേഷൻ) ആരംഭിക്കുന്നതിനായി ആഭ്യന്തര വകുപ്പിന് വിട്ടു നൽകിയ കെട്ടിടത്തിൽ പൊലീസ് സ്റ്റേഷനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ജോലികൾ ആരംഭിച്ചു. സി.കെ.ആശ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 36.50 ലക്ഷം രൂപയുടെ വികസന പദ്ധതിയാണ് നടപ്പാക്കുന്നത്.
കെട്ടിടത്തിൽ പ്രതികളെ സൂക്ഷിക്കുന്നതിനുള്ള സെൽ, സ്റ്റേഷൻ ഹൗസ് ഓഫിസർക്കും എസ്ഐക്കും ഉള്ള മുറികൾ, ഓഫിസ് മുറികൾ, ശുചിമുറികൾ എന്നിവയടക്കമുള്ള ക്രമീകരണങ്ങളാണ് നടപ്പാക്കുന്നത്. ജില്ലാ പൊലീസ് മേധാവിയാണ് നിർവഹണ ഉദ്യോഗസ്ഥൻ.
കല്ലറ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കുറവിലങ്ങാട് – ചേർത്തല മിനി ഹൈവേക്ക് അരികിൽ ചന്തപ്പറമ്പിൽ ഉണ്ടായിരുന്ന 30 സെന്റ് സ്ഥലവും കെട്ടിടവും 4 വർഷം മുൻപ് ആഭ്യന്തര വകുപ്പിന് വിട്ടു നൽകിയിരുന്നു. സ്ഥലത്തിനു ഒപ്പം 2250 ചതുരശ്ര അടി കെട്ടിടവും ആഭ്യന്തര വകുപ്പിന് കൈമാറി. ഈ കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്.
പടിഞ്ഞാറൻ പ്രദേശമായ കല്ലറ പഞ്ചായത്തിൽ വെള്ളപ്പൊക്ക കാലത്ത് താഴ്ന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ താൽക്കാലികമായി താമസിപ്പിക്കാനുള്ള ഉദേശ്യത്തിൽ നിർമിച്ച കെട്ടിടമാണ് പൊലീസ് സ്റ്റേഷനായി നൽകിയത്.
വൈക്കം സ്റ്റേഷനിൽനിന്നു വളരെ ദൂരത്തിലുള്ള വെച്ചൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയും ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിലെ നീണ്ടൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയും കടുത്തുരുത്തി സ്റ്റേഷൻ പരിധിയിലെ മാഞ്ഞൂർ സൗത്ത്, മാൻവെട്ടം, ആയാംകുടി, എഴുമാന്തുരുത്ത് പ്രദേശങ്ങളും കല്ലറ പഞ്ചായത്തും ഉൾപ്പെടുത്തി പുതിയൊരു പൊലീസ് സ്റ്റേഷൻ കല്ലറ കേന്ദ്രീകരിച്ച് ആരംഭിക്കുന്നതിന് മുൻപേ തീരുമാനം ഉണ്ടായിരുന്നു. ഇതിനായി കെട്ടിടം അടക്കം കണ്ടെത്തുകയും ചെയ്തിരുന്നെങ്കിലും പിന്നീട് ഇത് മരവിപ്പിച്ചു.
കല്ലറയിൽ പൊലീസ് സ്റ്റേഷനായി കല്ലറ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കുകയും മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും കൈമാറുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനായി സ്ഥലവും കെട്ടിടവും ആഭ്യന്തര വകുപ്പിന് കൈമാറുകയും സി.കെ.
ആശ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, വിവിധ ജനപ്രതിനിധികൾ എന്നിവരും രാഷ്ട്രീയ നേതൃത്വവും ശക്തമായ സമ്മർദവുമായി ആഭ്യന്തര വകുപ്പിനെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് കല്ലറ പഞ്ചായത്തിൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]