പൂഞ്ഞാർ ∙ സംരക്ഷണ വേലിയില്ലാത്ത ഈ നടപ്പാലം കഴിഞ്ഞ ദിവസം ഒരാളുടെ ജീവനെടുത്തു. മീനച്ചിലാറിനു കുറുകെയാണ് ഇപ്പോൾ കൈവരികൾ ഇല്ലാത്ത പഴൂർകടവ് നടപ്പാലം.
1987ൽ പഞ്ചായത്തിന്റെ തുക ഉപയോഗിച്ചു നാട്ടുകാർ ശ്രമദാനമായാണു പാലം നിർമിച്ചത്. അന്ന് കൈവരിയുണ്ടായിരുന്നു.
കാലപ്പഴക്കത്താൽ നശിച്ചു.പനച്ചിപ്പാറ പടിക്കമുറ്റം പെരുന്നിലം റോഡിലാണ് 5 അടി വീതിയുള്ള ഈ നടപ്പാലം. കുട്ടികൾ ഉൾപ്പെടെ ധാരാളം നാട്ടുകാർ ദിവസവും ഈ നടപ്പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. ബൈക്കും ഓട്ടോറിക്ഷകളും പാലത്തിലൂടെ കടന്നുപോകുന്നുണ്ട്.
മീനച്ചിലാറ്റിൽ വെള്ളം ഉയരുമ്പോൾ ഈ നടപ്പാലത്തിന് മുകളിൽ വെള്ളം കയറും.
അപ്പോൾ കാവുംകടവ് പാലത്തിലൂടെ ചുറ്റി വേണം മീനച്ചിലാറിന്റെ ഒരുകരയിലുള്ളവർ പനച്ചിപ്പാറയിലെത്താൻ. പഴൂർകടവ് നടപ്പാലത്തിന് ഉയരം കൂട്ടി വാഹനഗതാഗതം സാധ്യമാകുന്ന വിധം നിർമിച്ചാൽ ഏറെ പ്രയോജനം ലഭിക്കും.
കൈവരികളെങ്കിലും സ്ഥാപിച്ചാൽ അപകടങ്ങളും ഒഴിവാകും.ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപെട്ട് മുൻപും മരണം ഉണ്ടായിട്ടുണ്ട്. എന്നിട്ടും അധികൃതർ അനങ്ങുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]