കടുത്തുരുത്തി ∙ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ കല്ലറ പഞ്ചായത്തിലെ എസ്കെവി യുപി സ്കൂളിലെ പച്ചത്തുരുത്തിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. വിദഗ്ധസമിതി വിലയിരുത്തലിലാണ് പെരുംതുരുത്ത് എസ്കെവി യുപി സ്കൂൾ ഗ്രൗണ്ടിനോടു ചേർന്ന് കല്ലറ പഞ്ചായത്ത് സ്ഥാപിച്ച പച്ചത്തുരുത്ത് ഒന്നാം സ്ഥാനം നേടിയത്.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായുമാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പച്ചത്തുരുത്തുകൾ സ്ഥാപിച്ചത്.
കല്ലറ പഞ്ചായത്ത് പത്താം വാർഡിലുള്ള സ്കൂൾ ഗ്രൗണ്ടിനോടു ചേർന്നു നാൽപത് സെന്റോളം സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കിയിരിക്കുന്നത്.
കല്ലറ പഞ്ചായത്തിന്റെ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തിയാണ് ഇതിന്റെ പണികൾ നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ പറഞ്ഞു.മാവ്, പ്ലാവ്, സപ്പോർട്ട,നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളും നിരവധി പൂച്ചെടികളും അപൂർവയിനം സസ്യങ്ങളും പച്ചത്തുരുത്തിൽ ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്തംഗം ആൻസി അഗസ്റ്റിൻ, മുൻ അംഗം പി.കെ. സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പരിപാലനം നടത്തുന്നത്.
പുരസ്കാര വിതരണം 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും കോട്ടയം ജില്ലയിലെ 167 പച്ചത്തുരുത്തുകളിൽ വിവിധ വിഭാഗങ്ങളിൽ നിന്ന് ഒൻപതെണ്ണമാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനതല തിരഞ്ഞെടുപ്പും കഴിഞ്ഞദിവസം ആരംഭിച്ചു.
പുരസ്കാര വിതരണം 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]