കറുകച്ചാൽ ∙ മലമടക്കുകളിലെ സൗന്ദര്യം ആസ്വദിക്കാൻ ബൈസൺവാലിയിലേക്കു ഒരു യാത്ര; അതും കെഎസ്ആർടിസിയുടെ പുതിയ ലിങ്ക് ബസിൽ. പഴയ ബസുകൾക്ക് പകരമായി ഹ്രസ്വദൂര യാത്രാസംവിധാനം മെച്ചപ്പെടുത്താൻ കെഎസ്ആർടിസി നടപ്പാക്കിയതാണ് ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ്.
കോട്ടയം ഡിപ്പോയ്ക്ക് ആദ്യഘട്ടത്തിൽ ഒരു ലിങ്ക് ബസാണ് കിട്ടിയത്. ഇത് കോട്ടയം – ബൈസൺവാലി റൂട്ടിലാണ് സർവീസ് നടത്തുന്നത്.
അടുത്ത ഘട്ടത്തിൽ ഒരു ബസ് കൂടിയെത്തും.എല്ലാ ദിവസവും രാവിലെ 10.25ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് മെഡിക്കൽ കോളജ്, ഏറ്റുമാനൂർ, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം, നേര്യമംഗലം, അടിമാലി, കുഞ്ചിത്തണ്ണി, ബൈസൺവാലി വഴി വൈകിട്ട് 4ന് മുട്ടുകാട് എത്തും.
അവിടെ നിന്ന് 4.30ന് അടിമാലിക്ക് കട്ട് ട്രിപ്പ് നടത്തും. പിറ്റേദിവസം പുലർച്ചെ 3.40ന് തിരിച്ച് രാവിലെ 9 ന് കോട്ടയത്ത് എത്തും.38 സീറ്റ് ബസാണ്.
ഇരുവശത്തും 2 സീറ്റുകൾ വീതമാണുള്ളത്. ബെംഗളൂരു പ്രകാശ് എസ്എം കണ്ണപ്പ ഓട്ടമൊബീൽ കമ്പനിയാണ് ബോഡി നിർമിച്ചത്.
ബിഎസ് 6 അനുസരിച്ചുള്ള ബസിൽ അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ഗുണനിലവാരമുള്ള യാത്രാസൗകര്യങ്ങളുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]