
അര മണിക്കൂർ മുൻപേ പുറപ്പെട്ടു, ബെംഗളൂരുവിലേക്ക് ! കടുവാക്കുളം ആന്റണിയുടെ കുടുംബം കോട്ടയം വിട്ട് ബെംഗളൂരുവിലേക്ക്
കോട്ടയം ∙ ‘പുറപ്പെട്ടു, പുറപ്പെട്ടു… അര മണിക്കൂർ മുൻപേ പുറപ്പെട്ടു’’: ഇന്നും ചിരിയുണർത്തുന്ന മാന്നാർ മത്തായി സ്പീങ്ങിലെ സിനിമാഡയലോഗ് പ്രേക്ഷകർ കേട്ടത് കടുവാക്കുളം ആന്റണിയെന്ന പ്രതിഭാധനനായ ഹാസ്യനടനിലൂടെയാണ്.
ഒരുകാലത്ത് മലയാള സിനിമയുടെ ചിരിക്കുന്ന മുഖമായിരുന്നു ആന്റണി. കോട്ടയം നഗരത്തിന്റെ അരികിലുള്ള കടുവാക്കുളം എന്ന കവലയുടെ കൂടുംവെടിഞ്ഞ് ആന്റണിയുടെ കുടുംബം ബെംഗളൂരുവിലേക്ക്.
നടിയും ആന്റണിയുടെ ഭാര്യയുമായ ബിയാട്രിസ് മകളോടൊപ്പം ബെംഗളൂരുവിലേക്കു താമസം മാറ്റി. മാന്നാർ മത്തായി സ്പീക്കിങ് സിനിമയിൽ കടുവാക്കുളം ആന്റണി അഭിനയിച്ച ഒരു രംഗം.
ബോബൻ തോപ്പിൽ, കൊല്ലം സിറാജ് എന്നിവർ സമീപം. (വിഡിയോ ദൃശ്യം)
ആദ്യകാലത്ത് ഈ കവലയുടെ പേര് കറുവാക്കുളം എന്നായിരുന്നു.
സിനിമയിലെത്തിയ ആന്റണി സ്വന്തം പേരിനോടൊപ്പം കറുവാക്കുളം എന്നതിനു പകരം കടുവാക്കുളം എന്നാക്കി. അതോടെ കവലയുടെ പേരും ഇങ്ങനെയായി.
ആന്റണിയുടെയും ബിയാട്രിസിന്റെയും വിവാഹം 1971ലായിരുന്നു. നാഷനൽ തിയറ്റേഴ്സിന്റെ നാടകത്തിൽ ഒന്നിച്ച് അഭിനയിച്ചപ്പോഴത്തെ പരിചയം വിവാഹത്തിലെത്തി.
തുടർന്ന് രണ്ടു പേരും മദ്രാസിൽ താമസമാക്കി. ബിയാട്രിസ് 14 സിനിമകളിൽ അഭിനയിച്ചു.
ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ബിയാട്രിസ്. 604 സിനിമകളിൽ അഭിനയിച്ച ആന്റണി ‘ഭക്തകുചേല’ എന്ന സിനിമയിലൂടെയാണ് നടനായത്.
2001 ഫെബ്രുവരി 4ന് അന്തരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]