കോട്ടയം ∙ പെരുമ്പാമ്പ് ഇപ്പോൾ നാട്ടിൽ വ്യാപകമാണ്. ഇന്ത്യൻ റോക്ക് പൈത്തൺ എന്ന പെരുമ്പാമ്പ് ജനവാസ മേഖലയിലെ കോഴിക്കൂട്ടിലും വളർത്തുമൃഗങ്ങളുടെ പരിപാലന കേന്ദ്രത്തിൽനിന്നു പിടിക്കുന്നതു പതിവാണ്.
മനുഷ്യനെ വിഴുങ്ങാനുള്ള ആകാരം നാട്ടിലെ പെരുമ്പാമ്പുകൾക്കില്ല. ജീവൻ അപകടത്തിലാണെന്നു തോന്നുന്ന സാഹചര്യത്തിൽ പെരുമ്പാമ്പ് മനുഷ്യനെ ചുറ്റി വരിയുകയും കൊല്ലാനും ശ്രമിക്കാറുണ്ട്.
ഇങ്ങോട്ട് വന്നു ആക്രമിക്കാറില്ല.
പെരുമ്പാമ്പ് കടിക്കും
വിഷമില്ലെങ്കിലും നല്ല ബലമുള്ള പല്ലുകൾ ഉള്ളതിനാൽ പെരുമ്പാമ്പിന്റെ കടിക്ക് ആഘാതം കൂടുതലാണ്. ഞരമ്പ് മുറിയും.
ഒപ്പം വലിയ തോതിൽ രക്തസ്രാവം ഉണ്ടാകും. മുറിവിൽ അണുബാധ ഉണ്ടാകും.
അതുകൊണ്ട് കടിയേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്. മുറിവിൽ പച്ചമരുന്നുകൾ വച്ചു കെട്ടുന്നതും മറ്റ് പൊടിക്കൈകളും ഒഴിവാക്കുക.
ദേവഗിരി മേഖല പെരുമ്പാമ്പിന്റെ ‘പിടിയിൽ’
കങ്ങഴ ∙ കാട്ടുപന്നി, കുറുനരി, മുള്ളൻപന്നി ഇവയ്ക്കു പുറമേ പെരുമ്പാമ്പും; ദേവഗിരി മേഖലയിലുള്ളവരുടെ ഉറക്കം കെടുത്തി വന്യജീവികളുടെ എണ്ണം കൂടുന്നു.
കഴിഞ്ഞയിടെ 2 പെരുമ്പാമ്പിനെയാണ് മേഖലയിൽനിന്നു പിടിച്ചത്. കഴിഞ്ഞ ഓക്ടോബറിൽ പഴുക്കാകുളം – പത്തനാട് റോഡിൽ കക്കാട്ടുവളവിന് സമീപം വളഞ്ഞാറ്റിൽ പുരയിടത്തിൽ നിന്നാണ് ആദ്യം പെരുമ്പാമ്പിനെ പിടിച്ചത്.
അടുത്ത ദിവസം സമീപത്തെ റോഡിൽനിന്നു മറ്റൊരു പെരുമ്പാമ്പിനെയും വനം വകുപ്പ് അധികൃതർ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. വാഴൂർ കാപ്പുകാട് വരവുകാലായിൽ പുരയിടത്തിൽനിന്നു കഴിഞ്ഞ ദിവസം രാത്രി പെരുമ്പാമ്പിനെ പിടിച്ചു.
ചാമംപതാൽ കന്നുകുന്ന് വീട്ടുവളപ്പിൽനിന്നു മറ്റൊരു പെരുമ്പാമ്പിനെയും സ്നേക്ക് വൊളന്റിയർ പിടിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

