കോട്ടയം∙ ചിങ്ങവനം – എറണാകുളം പാതയിൽ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണനയിലെന്ന് ഫ്രാൻസിസ് ജോർജ് എംപി. കൊല്ലത്തു നിന്നു പുതുതായി ആരംഭിച്ച സ്പെഷൽ മെമു ഉൾപ്പെടെ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതായാണ് ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചത്.
കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെയുള്ള എല്ലാ ഹാൾട്ട് സ്റ്റേഷനുകളിലും പുതിയ മെമുവിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ചിങ്ങവനം, കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് മന്ത്രിയെ അറിയിച്ചു. തിരക്ക് കൂടുതലായതിനാൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം അടിയന്തരമായി വർധിപ്പിക്കണമെന്നും ശനിയും ഞായറും ഉൾപ്പെടെ എല്ലാ ദിവസവും സർവ്വീസ് നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു പുതിയ ട്രെയിനുകൾ ആരംഭിക്കണമെന്നും എറണാകുളം വരെ സർവീസ് നടത്തുന്ന ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും കേന്ദ്ര റെയിൽവേ മന്ത്രിയോട് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു.
എറണാകുളം ബെംഗളൂരു ഇന്റർസിറ്റി, കാരയ്ക്കൽ – എറണാകുളം, ലോകമാന്യതിലക് – എറണാകുളം, മദ്ഗാവ് – എറണാകുളം, പൂണൈ – എറണാകുളം, കണ്ണൂർ – എറണാകുളം എന്നീ എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വരെ നീട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം കായംകുളം മെമു പാസഞ്ചർ ട്രെയിനിന് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിലും, വേണാട് എക്സ്പ്രസിന് വൈക്കം റോഡ് സ്റ്റേഷനിലും, വഞ്ചിനാട്, മലബാർ എക്സ്പ്രസ് ട്രെയിനുകൾക്ക് ഏറ്റുമാനൂരിലും വേളാങ്കണ്ണി എക്സ്പ്രസിന് കുറുപ്പന്തറയിലും സ്റ്റോപ്പ് അനുവദിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

