കോട്ടയം ∙ ക്രിസ്മസ് പാപ്പ വിളംബരറാലി (ബോൺ നത്താലെ സീസൺ-5) 11നു കോട്ടയത്തു നടക്കും.ഈ വർഷം 5,000 പാപ്പാമാരാണു റാലിയിൽ അണിചേരുക. വൈകിട്ട് 5നു പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പൊലീസ് മേധാവി എ.
ഷാഹുൽ ഹമീദ് ഫ്ലാഗ്ഓഫ് ചെയ്യും.
തുടർന്ന് നിശ്ചല ദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെൻട്രൽ ജംക്ഷൻ, കെകെ റോഡ് വഴി കെ.സി.മാമ്മൻ മാപ്പിള ഹാളിൽ എത്തിച്ചേരും. മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കുമെന്നു കോട്ടയം സിറ്റിസൻ ഫോറം പ്രസിഡന്റ് ഫാ. ഡോ.
ബിനു കുന്നത്ത് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

