
പെരുന്ന ∙ ചങ്ങനാശേരി ഗവ. ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം അപകടഭീഷണിയുള്ള കെട്ടിടത്തിൽ.
പരിശോധനാ മുറികളിലെയും നഴ്സസ് റൂമിലെയും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്. അപകടഭീഷണിയും സ്ഥലപരിമിതിയും കണക്കിലെടുത്ത് വാടകക്കെട്ടിടം തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ല.
പെരുന്നയിൽ രണ്ട് നിലകളിലായാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. മുറികളുടെ പലഭാഗത്തും ചോർച്ചയുണ്ട്.
സ്ത്രീകൾക്കും പുരുഷൻമാർക്കുമായി കിടത്തിച്ചികിത്സയുണ്ട്. പുരുഷൻമാരുടെ വാർഡിന്റെ പല ഭാഗത്തും ചോർന്നൊലിക്കുകയാണ്.
കട്ടിലുകൾ മാറ്റി മാറ്റിയിട്ടാണ് വെള്ളം വീഴാതെ രക്ഷപ്പെടുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കിടത്തിച്ചികിത്സ.
എലി ശല്യവുമുണ്ട്. മരുന്നുകളും കഷായവവും ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും മതിയായ സൗകര്യമില്ല. പരിമിതമായ സൗകര്യത്തിലാണ് ഡോക്ടർമാരും ജീവനക്കാരും പരിശോധന നടത്തുന്നത്.
അപകടഭീഷണിയും സ്ഥലപരിമിതിയും കണക്കിലെടുത്ത് ആശുപത്രിയുടെ പ്രവർത്തനം വാടകക്കെട്ടിടത്തിലേക്ക് മാറ്റാൻ 10 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്. എന്നാൽ, മതിയായ സൗകര്യമുള്ള കെട്ടിടം ഇതുവരെ ലഭിച്ചില്ല.
ആളുകൾക്ക് എത്തിച്ചേരാൻ സൗകര്യമുള്ള സ്ഥലമാണ് അന്വേഷിക്കുന്നതെന്ന് അധികൃതർ പറയുന്നു. നഗരത്തിൽ കെട്ടിടങ്ങൾ കണ്ടെത്തിയെങ്കിലും വലിയ വാടകയും സെക്യൂരിറ്റി ഡിപ്പോസിറ്റുമാണ് ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]