
4 ജോഡി ഇരട്ടക്കുട്ടികൾ; ഇരട്ടകളാണ് ഇവിടെ താരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ളാക്കാട്ടൂർ ∙ എംജിഎം എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം എൽപി സ്കൂളിലെ താരങ്ങൾ 4 ജോഡി ഇരട്ടക്കുട്ടികളാണ്. സ്കൂളിലെ എൽകെജി, രണ്ട്, മൂന്ന്, നാലു ക്ലാസുകളിലാണ് ഇരട്ടക്കുരുന്നുകളുള്ളത്. ളാക്കാട്ടൂർ മാറാമറ്റത്തിൽ എം.കെ.മനേഷ്, ആരതി ദമ്പതികളുടെ മക്കളായ ഗൗരിനന്ദ,ലക്ഷ്മിനന്ദ എൽകെജിയിലും , കൂരോപ്പട വയലിൽപീടികയിൽ ജിപ്സൻ ജോസഫ്–ജിഷാമോൾ ദമ്പതികളുടെ മക്കളായ ജിയാന്ന, ജിഹാനരണ്ടാം ക്ലാസിലും , ളാക്കാട്ടൂർ കളരിക്കമാക്കൽ കെ.വി.പ്രശാന്ത്–അശ്വതി ദമ്പതികളുടെ മക്കളായ അദിത്, അയോൺ മൂന്നാം ക്ലാസിലും , കൊടുങ്ങൂർ വാഴയിൽപ്പറമ്പിൽ മനോജ്, ശ്യാമ ദമ്പതികളുടെ മക്കളായ ആരാധ്യ, ആദിശ്രീ നാലാം ക്ലാസിലുമാണ് .
പരിസ്ഥിതി ദിനത്തിൽ തൈ നടുക, പ്രവേശനോത്സവത്തിലെ തിരിതെളിക്കൽ, പുസ്തക വിതരണോദ്ഘാടനം തുടങ്ങിയ ചടങ്ങുകൾക്ക് ഇവരാണ് മുന്നിൽ നിൽക്കുക. അതിനാൽ സ്കൂളിലെ വിഐപികളാണിവർ. സ്കൂളിന്റെ ചരിത്രത്തിൽ ഇത്രയധികം ഇരട്ടക്കുട്ടികളെത്തുന്നത് ആദ്യമാണെന്ന് കരുതുന്നതായി ഹെഡ്മാസ്റ്റർ കൊച്ചുപറമ്പിൽ കെ.ആർ.വിജയൻനായർ പറയുന്നു. എൽകെജി മുതൽ നാലുവരെ 200 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. 20കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്.