കോട്ടയം∙ തിരഞ്ഞെടുപ്പ് കടമ്പ കടന്നതോടെ പോളിങ് ഉദ്യോഗസ്ഥരും സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടരും കണക്കുകൂട്ടലിലാണ്. എല്ലാ ക്യാംപുകളും അവരവരുടെ സ്ഥാനാർഥികളെ കണക്കു കൂട്ടി ജയിപ്പിച്ചെടുക്കുന്ന തിരക്കിലുമാണ്.
ഉദ്യോഗസ്ഥരാകട്ടെ പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ളവയുടെ കണക്കു ശരിയാക്കുകയാണ്. ജില്ലയിലെ വോട്ടിങ് ശതമാനം 74.76 ആണ്.
പോസ്റ്റുബാലറ്റ് ഒഴിച്ചുള്ള കണക്കാണിത്. ശരാശരി ഒന്നര ശതമാനം പോസ്റ്റൽ വോട്ടുകൾ മണ്ഡലങ്ങളിൽ പോൾ ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ആകെ 15,11,580 വോട്ടർമാരിൽ 11,30,089 പേർ ബൂത്തിലെത്തി. ജില്ലയിൽ ഏറ്റവുമധികം പോളിങ് നടന്നത് ഏറ്റവുമധികം വോട്ടർമാരുള്ള പൂഞ്ഞാർ മണ്ഡലത്തിലാണ്.
ശതമാനക്കണക്കിൽ മുന്നിൽ വൈക്കമാണ്. ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തിയിൽ.
ജില്ലയുടെ രാഷ്ട്രീയ ഭൂപടം ഇത്തവണ മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇരട്ടി നേട്ടമുണ്ടാകുമെന്ന് അവർ കണക്കു കൂട്ടുന്നു. എന്നാൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഉറപ്പിക്കുന്ന എൽഡിഎഫ് കഴിഞ്ഞതവണത്തെ 5 മണ്ഡലങ്ങൾക്കു പുറമെ ഒരു മണ്ഡലം കൂടി പിടിച്ചെടുക്കാമെന്നാണ് കരുതുന്നത്.
കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രിയെയും പാലായിലും പൂഞ്ഞാറിലും സംസ്ഥാന-ദേശീയ നേതാക്കളെയും രംഗത്തിറക്കിയ ബിജെപി ജില്ലയിൽ അക്കൗണ്ട് തുറക്കുമെന്ന എ ക്ലാസ് പ്രതീക്ഷയിലാണ്.
9 മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകൾ 5 കേന്ദ്രങ്ങളിലെ 9 സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെത്തന്നെയാണ് വോട്ടെണ്ണലും.
വോട്ടിങ് യന്ത്രങ്ങൾ ഇവിടെ (മണ്ഡലം, വോട്ടെണ്ണൽ കേന്ദ്രങ്ങൾ ക്രമത്തിൽ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

