
വിഷയം സംരക്ഷണ ഭിത്തി; റോഡിന്റെ സംരക്ഷണഭിത്തി പിരിവെടുത്ത് കെട്ടി സംരക്ഷിച്ച് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞിരപ്പാറ ∙ പഞ്ചായത്ത് റോഡിന് ഭീഷണിയായി പ്രധാന റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞപ്പോൾ നാട്ടുകാർ പിരിവെടുത്ത് സംരക്ഷണഭിത്തി നിർമിച്ചു. വാഴൂർ – ചങ്ങനാശേരി റോഡിൽ കാഞ്ഞിരപ്പാറയ്ക്കു സമീപം ഡാണാവുങ്കൽ പടിയിലാണു 27 വീട്ടുകാർ ചേർന്ന് പണം സമാഹരിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ചേർന്നുള്ള ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചത്. അധികൃതരുടെ അനുമതിയോടെയായിരുന്നു കങ്ങഴ പഞ്ചായത്ത് 3–ാം വാർഡിലെ സംരക്ഷണഭിത്തി നിർമാണം.
ഇടിയാൻ തുടങ്ങിയിട്ട് കാലങ്ങളായി
∙നാളുകളായി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു കിടക്കുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് ബസ് കയറാനോ ഇറങ്ങാനോ ബുദ്ധിമുട്ടായിരുന്നു. ഡാണാവുങ്കൽപടി – എംഎൽഎ പടി റോഡിലേക്ക് വാഹനങ്ങൾക്ക് തിരിഞ്ഞ് കയറാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.
ചെലവ് 67,000 രൂപ
∙20 അടി നീളത്തിൽ 9 അടി ഉയരത്തിലാണ് സംരക്ഷണഭിത്തി നിർമിച്ചത്. 67,000 രൂപയാണ് നിർമാണ ചെലവ്. ഡാണാവുങ്കിൽപടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും നാട്ടുകാർ നിർമിച്ചതാണ്. മേഖലയിലെ താമസക്കാരായ ഹരികുമാർ, ജോൺ വർഗീസ്, കെ.ജി.രാജു, ബാബു ജോസഫ്, റെജി മറ്റത്തിൽ, റെനി മാമൻ, കെ.ആർ.റോയ് മോൻ, ഡബ്ല്യു.ജെ.വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമാണം.
മാന്തുരുത്തി – കൊല്ലകരപ്പടി റോഡിന്റെ ഇടിയുന്ന സംരക്ഷണഭിത്തി കെട്ടാൻ അധികൃതരുടെ കനിവ് കാത്ത് നാട്ടുകാർ
മാന്തുരുത്തി ∙ മഴയിൽ ഇടിഞ്ഞു പോയ മാന്തുരുത്തി – കൊല്ലകരപ്പടി റോഡിന്റെ സംരക്ഷണ ഭിത്തി പുനർ നിർമിച്ചില്ല. കൂടുതൽ ഭാഗങ്ങൾ പലപ്പോഴായി ഇടിഞ്ഞ് വീഴുന്നുണ്ട്. റോഡിന്റെ 10 അടി ഉയരമുള്ള സംരക്ഷണഭിത്തിയാണു ഇടിഞ്ഞത്. കിടക്കുന്നത്. 2023ലെ മഴക്കാലത്താണ് തോട്ടിൽ വെള്ളം ഉയർന്നപ്പോൾ ആദ്യം ഒരുവശം ഇടിഞ്ഞു. 2 തവണയായി 20 അടി ദൂരത്തിൽ ഇടിഞ്ഞ് തോട്ടിലേക്ക് വീണു.
അവശേഷിക്കുന്ന ഭാഗത്തെ ഭിത്തി അപകടാവസ്ഥയിലാണ്. മഴക്കാലത്ത് വെള്ളം ഉയർന്നാൽ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞ് തോട്ടിലേക്ക് വീഴും. സംരക്ഷണ ഭിത്തി തകർന്നതോടെ പഞ്ചായത്ത് റോഡ് അപകടാവസ്ഥയിലാണ്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ഒരുവശം ഇടിഞ്ഞു കിടക്കുന്നതിനാൽ ഒരേ സമയം 2 വാഹനങ്ങൾക്ക് കടന്നു പോകാൻ പ്രയാസമാണ്.