അധ്യാപക ഒഴിവ്
ചങ്ങനാശേരി ∙ പെരുന്ന വെസ്റ്റ് ഗവ. യുപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാളെ 12.30ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്നു പ്രധാനാധ്യാപിക അറിയിച്ചു. ഫോൺ: 9747284434
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ വനിതാ കൗൺസിലർ പീഡ് സെല്ലിൽ ലാബ് ടെക്നിഷ്യൻ എന്നീ ഒഴിവുകളിലേക്കു കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
15ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വെബ് വിലാസം: www.medicalcollegekottayam.org
കോഴിക്കുഞ്ഞ് വിതരണം
ചങ്ങനാശേരി ∙ പാറേൽ ചാസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 11 വരെ രണ്ട് മാസം പ്രായമായ ബിവി 380 കോഴിക്കുഞ്ഞുങ്ങളെ പാറേൽ പള്ളി മൈതാനത്ത് വിതരണം ചെയ്യും.
ചാസ് പാറേൽ ഓഫിസിൽ റജിസ്റ്റർ ചെയ്യണം. 859088131.
ചെസ് ചാംപ്യൻഷിപ് 14ന്
കോട്ടയം ∙ ജില്ലയിൽ കേൾവി / സംസാര വൈകല്യം ഉള്ളവരുടെ ചെസ് ചാംപ്യൻഷിപ് 14ന് 9.30നു വൈഎംസിഎ ഹാളിൽ നടക്കും.
പങ്കെടുക്കുന്നവർ പേര് രാവിലെ 9ന് റജിസ്റ്റർ ചെയ്യണം. ഫോൺ: 944683238, 9400354260.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]