കടുത്തുരുത്തി ∙ കുട്ടി കഞ്ചാവ് കടത്തുകാരന്റെ വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് സ്പെഷൽ സംഘം കട്ടിലിനടിയിൽ നിന്നു പിടികൂടിയത് 15 കിലോയിലധികം കഞ്ചാവ്. എക്സൈസ് സംഘത്തെ കബളിപ്പിച്ച് 17 വയസ്സുകാരനായ കഞ്ചാവ് കടത്തുകാരൻ മുങ്ങി.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ കടുത്തുരുത്തി ആപ്പാഞ്ചിറയിലെ വീട്ടിൽ നിന്നാണ് രണ്ട് ചാക്കുകളിലായി കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന 15.200 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. ഇതിന് 15 ലക്ഷത്തോളം വിലവരും.
കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പി.ജി.
രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആപ്പാഞ്ചിറ റെയിൽവേ സ്റ്റേഷനു സമീപമുള്ള വീട്ടിൽ റെയ്ഡിനെത്തിയത്. കുട്ടിയായ കഞ്ചാവ് കടത്തുകാരൻ ഓണത്തിന് വിൽപനയ്ക്കായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച കഞ്ചാവ് ഇടപാട് നടക്കാൻ സാധ്യതയുണ്ടെന്നും സൂചന ലഭിച്ചിരുന്നു.
ഏറ്റുമാനൂരിൽ പഠനം നടത്തുന്ന കുട്ടിയുടെ സുഹൃത്തുക്കളിൽ ചിലർ എക്സൈസിന്റെ പിടിയിലായിരുന്നു.
തുടർന്ന് കുട്ടിക്കടത്തുകാരൻ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.സ്പെഷൽ സ്ക്വാഡ് കഞ്ചാവ് കടത്തുകാരനുമായി ഇടപാട് സ്ഥാപിക്കുകയും വിഡിയോ കോളിലൂടെ കിലോയ്ക്ക് 30,000 രൂപയ്ക്ക് കഞ്ചാവ് കച്ചവടം ഉറപ്പിക്കുകയും ചെയ്താണ് കെണി ഒരുക്കിയത്. അവസാന നിമിഷം അപകടം മണത്ത കുട്ടിക്കടത്തുകാരൻ എക്സൈസ് സംഘത്തെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.
ഓണത്തിന് വിൽപന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവാണിത്.
മുൻപും രണ്ടിലധികം തവണ ലഹരി വസ്തുക്കളുമായി 17 കാരൻ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ജുവനൈൽ ഹോമിൽ കഴിയുകയും കൗൺസിലിങ്ങിനു വിധേയനാകുകയും ചെയ്തിട്ടുള്ള ആളാണ് കുട്ടി.
സമീപവാസികളായ ചില ചെറുപ്പക്കാരും ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇൻസ്പെക്ടർ പി.ജി.
രാജേഷിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫിസർമാരായ അജു ജോസഫ്, അരുൺ ലാൽ, ദീപക് സോമൻ, ശ്യാം ശശിധരൻ, അരുൺ സി. ദാസ്, ബൈജു മോൻ, അഫ്സൽ, കെ.വി.
സബിത, ബിബിൻ ജോയി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]