
കുറുപ്പന്തറ ∙ വീട്ടുകാർ ഉണരും മുൻപേ പത്ര വിതരണക്കാരനെ കാത്ത് ഗേറ്റിൽ നിൽക്കുന്ന വളർത്തു നായ നാട്ടുകാർക്ക് കൗതുകമാകുന്നു. മാഞ്ഞൂർ പാറക്കാലാ ഷാജിയുടെ ജൂഡി എന്ന വളർത്തു നായയാണ് പത്ര വിതരണക്കാരനിൽ നിന്നും ദിനവും രാവിലെ പത്രം വാങ്ങി വീട്ടുകാർക്ക് എത്തിക്കുന്നത്.
ജർമൻ ഷെപ്പേഡ് ഇനത്തിൽ പെട്ട ജൂഡിക്ക് രണ്ട് വയസ്സാണ് പ്രായം.
പ്രദേശത്ത് പത്രം വിതരണം ചെയ്യുന്നത് മാഞ്ഞൂർ സ്വദേശി കെ.എൻ. തങ്കപ്പനാണ്.
രാവിലെ പത്രവുമായി എത്തുന്ന തങ്കപ്പനെ കാത്ത് ജൂഡി റോഡിലുണ്ടാകും.
തങ്കപ്പന്റെ സ്കൂട്ടറിന്റെ ഒച്ച കേട്ടാൽ ഓടിയെത്തും. പത്രം എടുത്തു നൽകിയാൽ കീറാതെ കടിച്ചെടുത്ത് സൂക്ഷ്മതയോടെ വീട്ടുകാരുടെ കയ്യിൽ ഏൽപിക്കും. പിന്നീട് തിരികെ തങ്കപ്പന്റെ അരികിലെത്തുന്ന ജൂഡി സമീപത്തുള്ള രണ്ട് വീടുകളിലും പത്രം ഇടാനായി തങ്കപ്പന് കൂട്ടു പോകും.
ഒരു വർഷത്തോളമായി ഈ ശീലം തുടരുകയാണ് ജൂഡി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]