
അരുവിത്തുറ കോളജിൽ അക്കാദമിക് റിട്രീറ്റ്
അരുവിത്തുറ ∙ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുയോജ്യമായ വിധം പുതിയ അധ്യായന വർഷത്തെ രൂപപ്പെടുത്തുന്നതിനുള്ള അക്കാദമിക് റിട്രീറ്റിന് അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ തുടക്കമായി. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം ഡയറക്ടർ പ്രഫ.
ഡോ. റോബിൻ ജേക്കബ് അക്കാദമിക് റിട്രീറ്റ് ഉദ്ഘാടനവും കോളജിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പിയർ റിവ്യൂവ്ഡ് ഇന്റർനാഷനൽ ജേർണലായ ജെമ്മിന്റെ പ്രകാശനവും നിർവഹിച്ചു.
കോളജ് ബർസാർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓര്‍ഡിനേറ്റർ ഡോ.
സുമേഷ് ജോർജ്, നാക് കോഓര്‍ഡിനേറ്റർ ഡോ. മിഥുൻ ജോൺ എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]