കോട്ടയം∙ കഴിഞ്ഞ 10 വർഷമായി കേരള ഭരണത്തിൽ ഉള്ള എൽ.ഡി.എഫ്. സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തെറിഞ്ഞിരിക്കുകയാണെന്നും അവയെ വീണ്ടെടുക്കാൻ ആയിരിക്കണം നമ്മൾ മുഖ്യ പരിഗണന നൽകേണ്ടതെന്നും ബഹു. ആന്റോ ആന്റണി എം.പി.
ഗവൺമെന്റ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ 46ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ കേരളത്തെ രാജ്യത്തിന് മാതൃകയായി ഉയർത്തിപ്പിടിച്ച കോൺഗ്രസ് ഭരണകൂടം നിലനിന്ന സംസ്ഥാനം ആയിരുന്നു കേരളം എന്നും, ഇന്ന് വൈസ് ചാൻസലർമാർ ഇല്ലാത്ത യൂണിവേഴ്സിറ്റികളും പ്രിൻസിപ്പാൾമാർ ഇല്ലാത്ത ഗവൺമെന്റ് കോളജുകളും ആക്കി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മേഖലയെ ആകമാനം നശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതു തലമുറയ്ക്ക് വിദ്യാഭ്യാസ ആവശ്യത്തിന്, ഭാരിച്ച സാമ്പത്തിക ചെലവിൽ അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ആശ്രയിക്കേണ്ട അവസ്ഥാവിശേഷമാണ് എൽ.ഡി.എഫ് ഗവൺമെന്റിന്റെ വികലമായ വിദ്യാഭ്യാസ കാഴ്ചപ്പാട് മൂലം ഉണ്ടാക്കിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ ജി.സി.ടി.ഒ.
സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. (ഡോ.) ജാഫർ സാദിഖ് പി.പി.
അധ്യക്ഷത വഹിച്ചു. ഡോ.
എബിൻ ടി. മാത്യൂസ്, എൻ.
മഹേഷ്, അഡ്വ. ജോർജ്ജ് പയസ്സ്, ഷാജു മാത്യു എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനത്തിന് പ്രഫ. ഡോ.
ലിയാഖത് അലി, ഡോ. വിനോദ് കെ.
ജോസഫ്, ഡോ. റോസമ്മ ഫിലിപ്പ്, റോണി ജോർജ്ജ് , പ്രൊഫ.
(ഡോ.) ബിനോ ജോയി, മനോജ് മാത്യു എന്നിവർ നേതൃത്വം നൽകി. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികളായി പ്രഫ.
(ഡോ.) ഗ്ലാഡ്സ്റ്റൺ രാജ് എസ്. (പ്രസിഡന്റ്), ഡോ.
ഷിനിൽ ജെയിംസ് ( ജനറൽ സെക്രട്ടറി), പ്രൊഫ.(ഡോ.) രാജേഷ് സി. (ട്രഷറർ ), ഡോ.
സഖറിയ പി. എം.
( ജോയിന്റ് സെക്രട്ടറി ), വൈസ് പ്രസിഡണ്ട്മാർ: ഡോ. മുഹമ്മദ് അഷ്ഫാസ് സി.എച്ച്., ഡോ.
അബ്ദുൾ സമീർ പി. എം., ഡോ.
ആൾസൺ മാർട്ട്, ഡോ. എബിൻ ടി മാത്യൂസ്, യൂണിവേഴ്സിറ്റി കോർഡിനേറ്റർമാർ: ബിജേഷ് എ.
ആർ. ( കണ്ണൂർ യൂണിവേഴ്സിറ്റി), ഡോ.സുദീപ് എസ്.
ഡി. ( കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ.
ധന്യ എസ്. പണിക്കർ ( എം.ജി.
യൂണിവേഴ്സിറ്റി ), ഷാജഹാൻ എ. ( കേരള യൂണിവേഴ്സിറ്റി), വനിതാ വിഭാഗം കോർഡിനേറ്റർ: പ്രൊഫ.(ഡോ.) വീണ രഞ്ജിനി എന്നിവരെ തിരഞ്ഞെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

