
കോട്ടയം ∙ എരുമേലിയിൽ കെഎസ്ആർടിസി ബസ് ഓപ്പറേറ്റിങ് സെന്ററും സ്റ്റാൻഡും പ്രവർത്തിക്കുന്ന സ്ഥലം 3 മാസത്തിനുള്ളിൽ ഒഴിയണമെന്നു പാലാ സബ്കോടതി ഉത്തരവ്. സ്ഥലത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ടു പൊൻകുന്നം ചിറക്കടവ് വൃന്ദാവൻ വീട്ടിൽ ഗോപി രാജഗോപാലും മക്കളും നൽകിയ ഹർജിയിലാണു സബ് ജഡ്ജ് രാജശ്രീ രാജഗോപാലിന്റെ ഉത്തരവ്.
ധർമശാസ്താ ക്ഷേത്രത്തിനു സമീപത്തുള്ള 50 സെന്റിലാണ് 25 സർവീസുകളും 130 ജീവനക്കാരുമുള്ള ഓപ്പറേറ്റിങ് സെന്ററിന്റെ പ്രവർത്തനം.
ശബരിമലയിലേക്കു പോകാനുള്ളവർ ഇവിടെയാണ് ബസ് ഇറങ്ങുന്നത്. ഓഫിസ്, ടിക്കറ്റ് – കാഷ് കൗണ്ടർ, യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, ജീവനക്കാർക്കും യാത്രക്കാർക്കുമുള്ള ശുചിമുറികൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഗോപി രാജഗോപാലിന്റെ ഭർത്താവ് പരേതനായ പി.ആർ.രാജഗോപാൽ 1977ൽ 50 സെന്റ് താൽക്കാലിക ഉപയോഗത്തിനായി കെഎസ്ആർടിസിക്കു വാക്കാൽ അനുവദിച്ചതാണ്.
ശബരിമല തീർഥാടന കാലത്തു ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു ഇത്. സ്ഥലം തിരിച്ചുകിട്ടണമെന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും ഒഴിയാൻ കെഎസ്ആർടിസി തയാറായില്ല.
ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നതു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭൂമിയിൽ പാട്ടത്തിനാണെന്നും ബോർഡിന് 1,000 രൂപ വാർഷിക നിരക്കായി നൽകുന്നുണ്ടെന്നും കെഎസ്ആർടിസി വാദിച്ചു.
പി.ആർ.രാജഗോപാലിന്റെ പേരിൽ 1996ൽ പട്ടയം അനുവദിച്ചപ്പോൾ ദേവസ്വം ബോർഡിന്റെ അപ്പീലിനൊപ്പം ഇതുസംബന്ധിച്ച പാട്ടക്കരാർ ഹാജരാക്കിയിരുന്നില്ലെന്നു മറുഭാഗവും വാദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]