
കോട്ടയം∙ ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാംപ്യൻഷിപ്പ് ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ചൊവ്വാഴ്ച കുരൃനാട് സെൻറ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. 2012 ജനുവരി 1 ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കുവാൻ താൽപര്യമുള്ള ടീമുകൾ ഓഗസ്റ്റ് 9 ന് മുമ്പായി 9447888997 എന്ന നമ്പരിൽ ടീം രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ടീമുകൾ ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ആയി അന്നേദിവസം രാവിലെ എട്ടുമണിക്ക് ഗ്രൗണ്ടിൽ എത്തേണ്ടതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]