
കോട്ടയം ∙ മഴയത്തു കുളവും അതു കഴിയുമ്പോൾ കുഴിയും. ചുങ്കം – എസ്എച്ച് മൗണ്ട് റോഡ് ഉപയോഗിക്കുന്നവർ തീരാ ദുരിതത്തിൽ.
ചുങ്കം, വാരിശേരി ഭാഗത്തുനിന്ന് എംസി റോഡിൽ എസ്എച്ച് മൗണ്ട് ഭാഗത്തെക്കു എളുപ്പമെത്താവുന്ന റോഡാണു തകർന്നത്. കനത്ത മഴയിൽ റോഡിലെ തൈപ്പറമ്പ് ജംക്ഷനു സമീപവും റെയിൽവേ അടിപ്പാതയുടെ സമീപം തേക്കുംപാലം, വെള്ളിക്കുളം ഭാഗം എന്നിവിടങ്ങളിലും വെള്ളക്കെട്ട് പതിവാണ്.
ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറപേർ ദിവസവും നടന്നു പോകുന്ന വഴിയാണിത്.
റോഡിന്റെ വീതിക്കുറവും ഓടയില്ലാത്തതുമാണു വെള്ളക്കെട്ടിനു കാരണം. റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന അധികൃതരുടെ ഉറപ്പു പാഴായി. വീതി കൂട്ടുന്ന ഇടറോഡുകളുടെ റോഡുകളുടെ മാസ്റ്റർപ്ലാനിൽ ഈ വഴിയും ഉൾപ്പെടുത്തിയിരുന്നു.എന്നാൽ നടപടിയുണ്ടായില്ല.
റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ‘മനോരമ’ നേരത്തെ വാർത്ത നൽകിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]