
കല്ലുപ്പാറ∙ ബിന്ദു എന്ന വീട്ടമ്മയുടെ ദാരുണ മരണത്തിന് ഉത്തരവാദിയായ ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കല്ലുപ്പാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻജിനീയറിങ് കോളജ് ജംക്ഷനിലേക്ക് പ്രകടനവും തുടർന്ന് പ്രതിഷേധ സംഗമവും നടത്തി.
കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി എൻജിനീയറിങ് കോളജ് ജംക്ഷനിനിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
പി ആർ വർക്കുകളിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്ന നമ്പർവൺ എന്ന കൊട്ടിഘോഷത്തിന് വേണ്ടി ദുരന്തം ലഘൂകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ ശ്രമമാണ് രക്ഷാപ്രവർത്തനം താമസിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ ഇത് പിണറായി സർക്കാർ നടത്തിയ ദുരഭിമാന കൊലയാണെന്നും പുതുശ്ശേരി പറഞ്ഞു. ഇടിഞ്ഞുവീണ കെട്ടിട
ഉപയോഗിക്കുന്നതല്ലെന്നും അവിടെ ആരുമില്ലെന്നും ആവർത്തിച്ച് പച്ചക്കള്ളം പറഞ്ഞു കൊണ്ടിരുന്ന മന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അവകാശമില്ല.
ധനികർ വരെ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സ കിട്ടാൻ ക്യു നിൽക്കുകയാണെന്ന് വീമ്പിളക്കി കൊണ്ടിരുന്ന മുഖ്യമന്ത്രി ദുരന്തത്തിന്റെ മുറിവുണങ്ങും മുമ്പ് തന്നെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് വിമാനം കയറിയതിലൂടെ അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാവുകയും സ്വയം അപഹാസ്യനായി തീരുകയും ചെയ്തിരിക്കുകയാണെന്ന് പുതുശ്ശേരി പറഞ്ഞു.
പാർട്ടി മണ്ഡലം പ്രസിഡന്റ് ടി. എം.
മാത്യു അധ്യക്ഷത വഹിച്ചു. ജെയിംസ് കാക്കനാട്ടിൽ, വർഗീസ് കുട്ടി മാമൂട്ടിൽ, പഞ്ചായത്തംഗം പി.
ജ്യോതി, സണ്ണി ഫിലിപ്പ്, ഒ. എം.
മാത്യു, സുരേഷ് സ്രാമ്പിക്കൽ, അജിത വിൽക്കി, എലിസബേത്ത് ആന്റണി, ബാബു നീരുവിലായിൽ, ഇ.എം. ജോർജ്, ഉമ്മൻ ചാണ്ട
പിള്ള, മാത്യു മേലേകുറ്റ്, വി. കെ.
തങ്കപ്പൻ, ഐപ്പ് പുലിപ്ര, റോബിൻ അഴകനാപാറ, സജൻ പുതിയവീട്ടിൽ, ജെയിംസ് ചക്കാലമുറി, ടി. കെ.
മാത്യു, എബ്രഹാം പി.ജെ, ടിജു തോമസ്, ബെൻസൺ പാറയിൽ, തമ്പി മണ്ണഞ്ചേരി, ജോർജി കുടായിൽ, ടോണി പടിഞ്ഞാറെമണ്ണിൽ, ടി. പി.
കോശി തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]