കോട്ടയം ∙ വാഴൂർ ഇളവുങ്കലിൽ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ബിബിൻ (32) എന്നയാളാണ് 20 അടിയോളം ഉയരമുള്ള തേക്കു മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
തിങ്കളാഴ്ച പുലർച്ചെ 3.10 നായിരുന്നു സംഭവം. കഴുത്തിൽ കയറിട്ട് കയ്യിൽ പെട്രോൾ നിറച്ച കുപ്പിയും സർജിക്കൽ ബ്ലേഡുമായി നിൽക്കുകയായിരുന്ന യുവാവിനെ അഗ്നിരക്ഷാസേന സാഹസികമായി താഴെയിറക്കി.
യുവാവിനെ അനുനയിപ്പിക്കാൻ 2 മണിക്കൂറോളം അഗ്നിരക്ഷാ സേനാംഗങ്ങൾ ശ്രമിച്ചെങ്കിലും ഇയാൾ കൂട്ടാക്കിയില്ല.
തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ നിഖിൽ, മനോജ് നാരായണൻ, അജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ), ഹരീഷ് മോൻ എന്നിവർ മരത്തിൽ കയറി സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ശേഷം യുവാവിനെ പൊലീസിനു കൈമാറി.
പാമ്പാടി ഫയർ സ്റ്റേഷൻ ഓഫിസർ പി.ജി.അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) ബിന്റു ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

