കോട്ടയം ∙ ഡിവൈഡറിലിടിച്ച് അപകടങ്ങൾ പതിവായി. എംസി റോഡിൽ ചിങ്ങവനം ഗോമതി കവലയ്ക്കു സമീപം നിർമാണം പുരോഗമിക്കുന്ന ഡിവൈഡർ യാത്രക്കാർക്കു തലവേദനയാവുകയാണ്.
ദിവസവും ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ ഡിവൈഡറിൽ തട്ടി അപകടം സംഭവിക്കുന്നുണ്ട്. അശാസ്ത്രീയ നിർമാണമാണ് അപകടകാരണമെന്നു നാട്ടുകാർ പറയുന്നു. വഴിവിളക്കുകൾ തെളിയാത്തത് കാരണം രാത്രിയിൽ യാത്രക്കാർക്ക് ഡിവൈഡർ കാണാനാകുന്നില്ല.
ഡിവൈഡർ തിരിച്ചറിയുന്നതിനായി റിഫ്ലക്ടറുകൾ സ്ഥാപിക്കാത്തതും അപകടസാധ്യത കൂട്ടി.
എംസി റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി ഒരു വർഷമായി പ്രദേശത്ത് നിർമാണം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് 100 മീറ്ററിലധികം നീളമുള്ള ഡിവൈഡർ ഉയർത്തിനിർമിച്ചത്.
കാൽനടയാത്രക്കാർക്ക് പോകുന്നതിനുള്ള സംവിധാനം ഡിവൈഡറിന്റെ നടുക്ക് നിശ്ചിത ഇടവേളകളിൽ ഒരുക്കണമെന്ന് ദേശീയപാതാ ഉദ്യോഗസ്ഥരോടു നാട്ടുകാർ സൂചിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികളടക്കമുള്ളവർക്ക് റോഡ് കടക്കുന്നതിന് ബുദ്ധിമുട്ടുണ്ട്.
അശാസ്ത്രീയനിർമാണം
ഡിവൈഡറിന്റെ ചുറ്റും ഒരു നിര കല്ലുകെട്ടി മണ്ണിട്ട് ഉയർത്തിയാണ് നവീകരണം നടത്തിയത്.
ഡിവൈഡറിൽനിന്നു മഴവെള്ളം ഒഴുകി പ്പോകുന്നതിനുള്ള ശാസ്ത്രീയസംവിധാനം അധികൃതർ ഒരുക്കിയിരുന്നില്ല. ശക്തമായ മഴയിൽ ഡിവൈഡറിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമായി.
പലഭാഗത്തും ഭിത്തികൾ ഇടിഞ്ഞു. ഇത്തരത്തിൽ റോഡിലേക്കു തകർന്നുവീണ കോൺക്രീറ്റ് കട്ടകൾ റോഡിൽനിന്നു നീക്കിയിട്ടില്ല.
വഴിവിളക്ക് പ്രവർത്തനരഹിതം
വഴിവിളക്കുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്.
സന്ധ്യ കഴിഞ്ഞാൽ ഇവിടമാകെ ഇരുട്ടിലാകും. ഇതോടെ യാത്രക്കാർക്ക് ഡിവൈഡർ ഉണ്ടെന്ന് അറിയാൻ കഴിയാത്ത സ്ഥിതിയാണ്.
ഡിവൈഡറിനോട് അടുക്കുംതോറും വാഹനവേഗത കുറയ്ക്കുന്നതിനുള്ള സംവിധാനം റോഡിൽ ഒരുക്കാത്തതും അധികൃതരുടെ വീഴ്ചയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]