ചങ്ങനാശേരി ∙ സർക്കാർ ഓഫിസുകളടങ്ങുന്ന റവന്യു ടവറും ഗവ. സ്കൂളും ആരാധനാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അടങ്ങുന്ന പുഴവാതിനെ നിയന്ത്രിക്കുന്നത് ഇവർ 14 പേർ.
അനുവാദമില്ലാതെ ഇവരുടെ അതിർത്തിയിൽ കയറിയാൽ കടി ഉറപ്പ്! 14 തെരുവുനായ്ക്കൾ കാരണം പുഴവാതിലുള്ളവരുടെ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്.
ദിവസവും രാവിലെ 7ന് റവന്യു ടവറിന്റെ പരിസരത്ത് നിന്നു 14 തെരുവുനായ്ക്കൾ ‘റൂട്ട് മാർച്ചാ’യി റോഡിലേക്കിറങ്ങും. ഇതു കാരണം പ്രഭാതസവാരി പലരും ഉപേക്ഷിച്ചു.
സ്ഥല പരിചയമില്ലാതെ തെരുവുനായ്ക്കളുടെ മുന്നിൽപെടുന്നവർ ഓടി രക്ഷപ്പെടുകയാണ്.
നഗരസഭയിൽ പരാതി പറഞ്ഞെങ്കിലും നായ്ക്കൾക്കെല്ലാം കുത്തിവയ്പ്പെടുത്തിട്ടുണ്ടെന്ന വിചിത്ര മറുപടി കിട്ടി. കഴിഞ്ഞ ദിവസം റവന്യു ടവറിലെ മോട്ടർവാഹന വകുപ്പ് ഓഫിസിലെത്തിയ പെരുന്ന സ്വദേശി രാകേഷിനു നേരെ തെരുവുനായ്ക്കൾ കുരച്ചെത്തി.
കടിയേറ്റില്ലങ്കിലും ഓടി മാറുന്നതിനിടയിൽ ഇയാൾ പടിക്കെട്ടിൽ വീണ് പരുക്കേറ്റു. പ്രദേശത്തെ ആരാധനാലയങ്ങളിൽ പോകുന്നവരും കയ്യിൽ വടി കരുതേണ്ട
അവസ്ഥയാണ്. അധികൃതരുടെ നിസ്സംഗത കാരണം തെരുവുനായ്ക്കളുടെ കടിയേൽക്കാതെ ഓടി രക്ഷപ്പെടാനാണ് ആളുകളുടെ ശ്രമം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]