വിശ്വാസനിറവിൽ പുതുപ്പള്ളി പെരുന്നാൾ
പുതുപ്പള്ളി ∙ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള വെച്ചൂട്ട് നേർച്ചസദ്യയിൽ ഭക്തസഹസ്രങ്ങൾ പങ്കാളികളായി. പ്രധാന പെരുന്നാൾദിനമായ ഇന്നലെ ചടങ്ങുകളിൽ പങ്കെടുക്കാൻ ജാതിമതഭേദമെന്യേ ജനം ഒഴുകിയെത്തി.
ചോറും മാങ്ങാ അച്ചാറും ചമ്മന്തിപ്പൊടിയും മോരും ഉൾപ്പെട്ട വെച്ചൂട്ട് നേർച്ച മണിക്കൂറുകൾ നീണ്ടു.
കുട്ടികൾക്ക് ആദ്യ ചോറൂട്ടും വൈദികരുടെ നേതൃത്വത്തിൽ നടത്തി. വൈകിട്ട് അപ്പവും കോഴിയിറച്ചിയും ചേർന്നുള്ള നേർച്ചവിളമ്പും നടന്നു.
പുതുപ്പള്ളി പള്ളിയിൽ കുഞ്ഞിന് വെച്ചൂട്ട് നേർച്ചസദ്യ നൽകുന്ന രക്ഷിതാവ്.
ഇന്നലെ രാവിലെ ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിച്ചു. ഡോ.
യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ റമ്പാൻ, ഫാ. പി.ജെ.ജോസഫ്, ഫാ.
ഫിലിപ് വർഗീസ്, ഫാ. ഫിലിപ് കെ.പോൾ, ഫാ.
യാക്കോബ് മാത്യു, ഫാ. ഏബ്രഹാം തോമസ്, ഫാ.
ഏബ്രഹാം ജോൺ എന്നിവർ സഹകാർമികരായി. ഇരവിനല്ലൂർ കവല ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണവും ഭക്തിസാന്ദ്രമായി.
കൊടിയിറക്ക് 23ന്
പുതുപ്പള്ളി പെരുന്നാളിനു സമാപനം കുറിച്ച് 23നാണു കൊടിയിറക്ക്. 23നു രാവിലെ 7നു കുർബാന: ഫാ.
ഏബ്രഹാം വർഗീസ് വടശേരിൽ. 8.30നു കൊടിയിറക്ക്.
ഇന്നു മുതൽ 22 വരെ ദിവസവും 6.30നു പ്രഭാത പ്രാർഥന, 7നു കുർബാന, 5.30നു സന്ധ്യാനമസ്കാരം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]