എരുമേലി ∙ നാടെങ്ങും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും എരുമേലി നഗരത്തിൽ തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങൾ ഒന്നുമില്ല. നഗരത്തിൽ സ്ഥാനാർഥികളുടെ പോസ്റ്ററുകളും ഫ്ലെക്സുകളും തീരെ കുറവ്.
വല്ലപ്പോഴും കടന്നുപോകുന്ന അനൗൺസ്മെന്റ് വാഹനങ്ങൾ മാത്രമാണു തിരഞ്ഞെടുപ്പ് പ്രതീതി ജനിപ്പിക്കുന്നത്. എരുമേലി നഗരം മുഴുവൻ തീർഥാടകത്തിരക്കിലായതിനാൽ ആണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും നഗരത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം പേരിനു മാത്രമായി ഒതുക്കിയത്.
24 മണിക്കൂറും കൊട്ടും മേളവും ശരണംവിളിയും ആയതിനാൽ അനൗൺസ്മെന്റും ആരും ശ്രദ്ധിക്കുന്നില്ല.
നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കും മൂലം തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളും ഇവിടേക്ക് എത്തുന്നത് കുറവാണ്.
സ്ഥാനാർഥികൾ ഒരു തവണ കടകളിലും സ്ഥാപനങ്ങളും കയറി വോട്ട് ചോദിച്ചതു മാത്രമാണ് നഗരത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം. നഗരത്തിലെ സ്ഥിരം കടകൾ ഒഴികെ ബാക്കി താൽക്കാലിക കടകളിലും കച്ചവട
സ്ഥാപനങ്ങളിലും ജോലിക്ക് നിൽക്കുന്നത് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവർ ആണ് അതുമൂലം ഇവരോട് വോട്ട് ചോദിച്ചിട്ടും കാര്യമില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ശബരിമല ദർശനത്തിന് എത്തുന്ന മറ്റു സംസ്ഥാനങ്ങളിലെ തീർഥാടകരുടെ പ്രചാരണത്തിനു സമയം കളയാനില്ലെന്നു പ്രവർത്തകരും പറയുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

