കോട്ടയം ∙ കരം അടയ്ക്കുന്ന രണ്ടു സെന്റ് വസ്തുവിന്റെ പട്ടയ പകർപ്പിനായി ജോസഫ് പൗലോസ് (57) ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 13 വർഷം. അച്ഛൻ ഇ.ജെ.
പൗലോസിന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം നശിച്ചു പോയത് 2012ലെ വെള്ളപ്പൊക്കത്തിലാണ്. പെയ്ന്റ് പണിക്കാരനായ മുട്ടമ്പലം പുളിക്കച്ചിറ ഇടമനയിൽ വീട്ടിൽ ജോസഫ് പൗലോസ് അന്നുമുതൽ നെട്ടോട്ടത്തിലാണ്.
ആകെയുള്ള ഭൂമിയാണിത്.
1984 ലാണ് റീസർവേ നമ്പർ 33/188 സ്ഥലത്തിന് പട്ടയം ലഭിച്ചത്. പാടത്തിന് സമീപത്തുള്ള വീടിന്റെ ഭിത്തികളെല്ലാം പൊളിഞ്ഞ് അപകടാവസ്ഥയിലാണ്.
ജോസഫിന്റെ അവസ്ഥ കണ്ട് ഇടവകപ്പള്ളി അധികൃതർ വീടുവച്ച് നൽകാമെന്ന് ഏറ്റു. അതിനായാണ് പട്ടയത്തിന്റെ പകർപ്പിന് ഹൃദ്രോഗിയായ ജോസഫ് താലൂക്ക് ഓഫിസിലും ആർഡിഒയ്ക്കും അപേക്ഷ നൽകിയത്.
പഴയ റജിസ്റ്ററുകളും ഫയലുകളും ലഭ്യമല്ലെന്നാണ് അധികൃതരുടെ മറുപടി. എന്നാൽ, വില്ലേജ് ഓഫിസിൽ രേഖകൾ ഉള്ളതുകൊണ്ടാണല്ലോ കരമടയ്ക്കാൻ സാധിക്കുന്നതെന്നും പട്ടയ പകർപ്പ് നൽകാൻ പിന്നെ എന്താണ് തടസ്സമെന്നും ജോസഫ് ചോദിക്കുന്നു.
80 വയസ്സുള്ള അമ്മയും പ്ലസ്ടു വിദ്യാർഥിയായ മകനുമാണ് പൊളിഞ്ഞുവീഴാറായ വീട്ടിലുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]