പയ്യപ്പാടി ∙ കാലവർഷം മാറി, പറഞ്ഞ കാലാവധികളെല്ലാം കഴിഞ്ഞു. കാഞ്ഞിരത്തിൻമൂട് -പയ്യപ്പാടി -വെന്നിമല റോഡിന്റെ അവസ്ഥയിൽ മാറ്റമില്ല.
ടാർ പൊളിഞ്ഞു റോഡ് പഴയതിലും കൂടുതൽ മോശമായി. ഏഴ് സ്വകാര്യ ബസുകളടക്കം കടന്നുപോകുന്ന റോഡിലാണ് ദുരിതം.
ഗർത്തം രൂപപ്പെട്ട് അപകടാവസ്ഥയിലായ ആറാട്ടുചിറ കലുങ്കും ഈ റോഡിലാണ്. ജലഅതോറിറ്റിക്കും പിഡബ്ല്യുഡി അധികൃതർക്കും പരാതികൾ നൽകിയിട്ടും നടപടിയായില്ല.
ജലജീവൻ പദ്ധതി വില്ലൻ
ജലജീവൻ പദ്ധതിയുടെ ഭാഗമായി ചാലുകൾ കീറി പൈപ്പിട്ടതോടെയാണ് റോഡ് പൂർണമായും തകർന്നത്. ബിഎംബിസി നിലവാരത്തിൽ റോഡിന്റെ നിർമാണം നടത്തുന്നതിന് രണ്ടു വർഷം മുൻപ് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
എസ്റ്റിമേറ്റും എടുത്തിരുന്നു. എന്നാൽ ജലജീവൻ പണികൾ പൂർത്തീകരിക്കാൻ വൈകുന്നതിനാൽ റോഡ് നിർമാണം ആരംഭിച്ചില്ല. ഏകദേശം 150 മീറ്റർ കൂടി പൈപ്പുകൾ ഇടാനുണ്ട്.
വാർഡ് മെംബറുടെ നേതൃത്വത്തിൽ നേരത്തെ പൊതുജന സമരവും നടത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]