കുമരകം ∙ ചരിത്ര പ്രസിദ്ധമായ ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയിൽ ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ് വിഭാഗത്തിൽ കുമരകം സൗത്ത് ബോട്ട് ക്ലബ് തുഴഞ്ഞ മാളവിക സുനീഷ് നന്തി കണ്ണന്തറ ക്യാപ്റ്റനായ തുരുത്തിത്തറ ശ്രീനാരായണ എവർറോളിങ് ട്രോഫി നേടി. രണ്ടാം സ്ഥാനം കുമരകം യുവശക്തി ബോട്ട് ക്ലബ് തുഴഞ്ഞ തീരവ് രാഹുൽ നയിച്ച പി.ജി.
കർണനും സ്വന്തമാക്കി. ശ്രീനാരായണ ഗുരുദേവൻ കുമരകം സന്ദർശിച്ചതിന്റെ ഓർമ പുതുക്കിയാണ് ഘോഷയാത്രയും വള്ളംകളിയും നടത്തുന്നത്.
ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ് വള്ളങ്ങളായ പി.ജി. കർണൻ, മൂന്നുതൈയ്ക്കൻ, ചുരുളൻ ഒന്നാം ഗ്രേഡ് വള്ളങ്ങളായ മൂഴി, കോടിമത, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ ശ്രീ ഗുരുവായൂരപ്പൻ, സെന്റ് ജോസഫ്, ശ്രീമുത്തപ്പൻ എന്നിവ ഉൾപ്പെടെ 15 കളിവള്ളങ്ങളാണ് മൽസരത്തിൽ പങ്കെടുത്തത്.
സമ്മാനത്തുക വർധിപ്പിച്ചു
കുമരകം ∙ ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയിൽ ഇരുട്ടുകുത്തി ഒന്നാം വിഭാഗത്തിലെ ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന വള്ളത്തിനു 90,000 രൂപ കാഷ് പ്രൈസ് നൽകാൻ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റോയ്സ് ക്ലബ് യോഗം തീരുമാനിച്ചിരുന്നു.
മത്സരത്തിൽ പങ്കെടുക്കുന്ന ഇരുട്ടുകുത്തി ഒന്നാം വിഭാഗത്തിലെ മറ്റ് വള്ളങ്ങൾക്ക് 80,000 രൂപയും ലഭിക്കും. കഴിഞ്ഞ വർഷം ഫൈനലിൽ വിജയിച്ച ഇരുട്ടുകുത്തിക്ക് 75,000 രൂപയും മത്സരത്തിൽ പങ്കെടുത്ത മറ്റ് വള്ളങ്ങൾക്ക് 60,000 രൂപയുമായിരുന്നു നൽകിയിരുന്നത്.
കൂടുതൽ വള്ളങ്ങളെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു തുക വർധിപ്പിച്ചതെന്നു ക്ലബ് പ്രസിഡന്റ് വി.പി. അശോകനും ക്ലബ് ജനറൽ സെക്രട്ടറി എസ്.ഡി പ്രേംജിയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]