
പെരുവന്താനം ∙ മതമ്പ കൊയ്നാട് മേഖലയിൽ നിന്നു പോകാതെ കാട്ടാനക്കൂട്ടം. കൊയ്നാട് പ്രദേശത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഒരാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മതമ്പ പ്രദേശവും ഇപ്പോഴും കാട്ടാന ഭീഷണിയിലാണ്.
വനംവകുപ്പ് അധികൃതർ ആനകളെ ഓടിക്കാൻ ദിവസങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും ആനകൾ വീണ്ടും തിരികെ വരുന്നത് പതിവായി.
കൊയ്നാട് പടന്നമാക്കൽ സിജോ കുരുവിളയുടെ പുരയിടത്തിലാണ് കഴിഞ്ഞ രാത്രി ആനകൾ എത്തി നാശം വിതച്ചത്. വലിയ റബർ മരങ്ങൾ ഉൾപ്പെടെ തള്ളിയിട്ടു.
മേഖലയിലെ മറ്റ് നിരവധി കർഷകരുടെ കൃഷിയിടങ്ങളിലും നാശനഷ്ടം ഉണ്ടായി. കന്നുകാലികളെ ഉൾപ്പെടെ വളർത്തുന്ന ഫാം ആനശല്യം മൂലം നിർത്തേണ്ട
ഗതികേടിലാണെന്നു സിജോ പറയുന്നു. ആനകളെ ഭയന്ന് പുരയിടത്തിലേക്ക് കൃഷിക്കായി ഇറങ്ങാൻ പോലും ഭയക്കുകയാണ് നാട്ടുകാർ.
ഇരുപതിൽ അധികം ആനകളാണ് പ്രദേശത്തുള്ളത്.
കോരുത്തോട് പഞ്ചായത്തിന്റെ കൊമ്പുകുത്തി, പെരുവന്താനം പഞ്ചായത്തിന്റെ മതമ്പ എന്നിവയുടെ അതിർത്തി പ്രദേശങ്ങളിലേക്കും കഴിഞ്ഞ ദിവസം ആനകൾ എത്തിയിരുന്നു. മതമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ മരിച്ച സ്ഥലത്തുനിന്ന് ആനകളെ വനം വകുപ്പ് ഓടിച്ചെങ്കിലും ഇവ വീണ്ടും തിരികെ കൊയ്നാട് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.
ജനവാസ മേഖലയിൽ വീടുകളുടെ അരികിൽ വരെ ആനകൾ എത്തി. കൊയ്നാട് നിന്ന് ഓടിച്ചാൽ മതമ്പ കൊമ്പുകുത്തി പ്രദേശങ്ങളിലേക്കാകും ആനകൾ എത്തുക.
ഇതിന് ശാശ്വത പരിഹാരമായി ആനകളെ ഉൾവനത്തിലേക്ക് ഓടിക്കണം എന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]