
കോട്ടയം ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
∙ ബാങ്ക് അവധി
കിടപ്പുരോഗികളായ വിമുക്തഭടന്മാരുടെ വിവരശേഖരണം
കടുത്തുരുത്തി ∙ കിടപ്പുരോഗികളായ വിമുക്തഭടന്മാർക്ക് സാമ്പത്തികസഹായം നൽകുന്ന പദ്ധതി നടപ്പാക്കുന്നതിനായി സൈനിക ക്ഷേമ വകുപ്പും കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗും വിവരശേഖരണം നടത്തുന്നു. ജില്ലയിലെ കിടപ്പുരോഗികളായ വിമുക്തഭടന്മാരുടെ വിവരങ്ങൾ 10നു മുൻപായി സൈനികക്ഷേമ ഓഫിസിലോ മണർകാട് കാവുംപടിയിലുള്ള എക്സ് സർവീസസ് ലീഗ് ഓഫിസിലോ അറിയിക്കണമെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി തോമസ് മാത്യു അറിയിച്ചു.
കൗൺസലിങ് 11നും 12നും
കോട്ടയം ∙ 2025-26 അധ്യയന വർഷത്തെ പോളി ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ജില്ലയിലേക്ക് റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ജില്ലാതല കൗൺസലിങ് 11നും 12നും നാട്ടകം ഗവ.
പോളിടെക്നിക് കോളജിൽ നടക്കും. 9446341691, 9961166225. അധ്യാപക ഒഴിവ്
താഴത്തുവടകര ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി 9നു 11ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 9446306423.
കടപ്പൂര് ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം താൽക്കാലിക അധ്യാപക ഒഴിവിൽ നിയമനം ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 9നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ അഭിമുഖത്തിനെത്തണമെന്നു പ്രധാനാധ്യാപിക അറിയിച്ചു.
വൈദ്യുതി മുടക്കം
പൊൻകുന്നം ∙ പൊലീസ് സ്റ്റേഷൻ, പുതിയകാവ്, സബ്ജയിൽ എന്നിവിടങ്ങളിലെ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ കണ്ണാടിയുറുമ്പ്, വട്ടമല ക്രഷർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]