
ദേശീയപാത 183 പാമ്പാടിയിൽ അപകടങ്ങൾ തുടർക്കഥ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യം
പാമ്പാടി ∙ ദേശീയ പാത 183ൽ അപകടങ്ങൾ പതിവാകുന്ന ഗ്രാമപ്പഞ്ചായത്തിന് മുൻവശത്തും, ആലാംപള്ളി ഗവ.ഹൈസ്കൂൾ ജംക്ഷനിലും സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രദേശത്ത് സീബ്ര ലൈൻ വരച്ചിട്ടുണ്ടെങ്കിലും അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടം സൃഷ്ടിക്കുന്ന സാഹചര്യമാണ്. വിദ്യാർഥികളടക്കം ദിവസവും നൂറുകണക്കിന് ആളുകളാണ് രണ്ടിടങ്ങളിലുമായി റോഡ് കുറുകെകടക്കുന്നത്.
ഒരു മാസം മുൻപ് ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് മുൻപിലെ സീബ്ര ലൈൻ മുറിച്ചുകടക്കുന്നതിനിടെ പാമ്പാടി സ്വദേശിനിയായ മധ്യവയസ്ക അപകടത്തിൽപെട്ട് മരിച്ചിരുന്നു.അതിനാൽ ഇരു സ്ഥലങ്ങളിലും ഡിവൈഡർ അടക്കമുള്ള റോഡ് സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാടിന്റെ ആവശ്യം. സീനിയർ സിറ്റിസൻ ഫോറം പാമ്പാടിയുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് എസ്പി, ആർടിഒ, പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഒ, ഗ്രാമപ്പഞ്ചായത്ത് ഭരണാധികാരികൾക്കു നിവേദനം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]