കോട്ടയം ∙ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകിയിരിക്കുന്ന അങ്കമാലി – എരുമേലി ശബരി റെയിൽപാതയിൽ ആകെയുള്ളത് 14 സ്റ്റേഷനുകളാണ്. ഇതിൽ 7 എണ്ണം എറണാകുളം ജില്ലയിൽ, 2 എണ്ണം ഇടുക്കിയിൽ, 5 എണ്ണം കോട്ടയത്ത്.
നിലവിലുള്ള എറണാകുളം – ഷൊർണൂർ ലൈനിൽ അങ്കമാലി ഫോർ കാലടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ശബരിപാത ആരംഭിക്കുന്നത്. കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം വഴി പാത ഇടുക്കി ജില്ലയിൽ പ്രവേശിക്കും.
അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയുടെ പകുതി ചെലവു വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
പാത എരുമേലിയിൽനിന്നു പുനലൂർ വഴി ബാലരാമപുരത്തേക്കു നീട്ടുന്നതിനുള്ള സർവേയ്ക്ക് 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ തൊടുപുഴ–
(അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്ന് നിർദിഷ്ട
ലൈൻ വഴിയുള്ള ദൂരം – 55 കിലോമീറ്റർ):
ശബരി പാതയിലെ ഇടുക്കി ജില്ലയിലെ ആദ്യ സ്റ്റേഷൻ. തൊടുപുഴ നഗരത്തിലെ കോലാനി – വെങ്ങല്ലൂർ ബൈപാസിന് സമീപമാണ് സ്റ്റേഷൻ.
നഗരഹൃദയത്തിൽ നിന്ന് 3 കിലോമീറ്റർ മാത്രം അകലെയാണു സ്റ്റേഷൻ.ഇടുക്കി ജില്ലയിലെ പ്രധാന സ്റ്റേഷനായി മാറേണ്ടതും തൊടുപുഴയാണ്. പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ദൂരം
∙ മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് – 80 കിലോമീറ്റർ
∙ അടിമാലി – 58 കിലോമീറ്റർ
∙ ഇടുക്കി ഡാം – 56 കിലോമീറ്റർ
കരിങ്കുന്നം:
(അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നു നിർദിഷ്ട
ലൈൻ വഴിയുള്ള ദൂരം – 62 കിലോമീറ്റർ)
നെല്ലാപ്പാറ ബൈപാസിന് സമീപം നിർദിഷ്ട സ്റ്റേഷൻ.
കോട്ടയം ജില്ലാ അതിർത്തിയോടു ചേർന്നാണ് സ്റ്റേഷൻ വരുന്നത്. പാലാ തൊടുപുഴ റോഡിലേക്ക് എത്താൻ സാധിക്കും.
പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ദൂരം
∙ മുട്ടം – 11 കിലോമീറ്റർ
∙ പാലാ – 21 കിലോമീറ്റർ
∙ തൊടുപുഴ – 10 കിലോമീറ്റർ
രാമപുരം:
(അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നു നിർദിഷ്ട ലൈൻ വഴിയുള്ള ദൂരം– 69 കിലോമീറ്റർ) –
കോട്ടയം ജില്ലയിലെ ആദ്യ സ്റ്റേഷൻ.
പാലാ തൊടുപുഴ റോഡിൽ ഐങ്കൊമ്പ് ആറാം മൈലിനും പിഴകിനും ഇടയിലാണു നിർദിഷ്ട സ്റ്റേഷൻ.
സർവേ നടപടികളുടെ ഭാഗമായി രാമപുരം സ്റ്റേഷൻ വരെ കല്ലിട്ടു തിരിച്ചതാണ്. ഇവിടെ വരെയാണു ശബരി റെയിൽ പദ്ധതി സർവേ പൂർത്തിയാക്കിയത്.
പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ദൂരം
∙ രാമപുരം – 5 കിലോമീറ്റർ
∙ പാലാ – 11 കിലോമീറ്റർ
∙ കുറവിലങ്ങാട്– 21 കിലോമീറ്റർ
ഭരണങ്ങാനം ഫോർ പാലാ:
(അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നു നിർദിഷ്ട ലൈൻ വഴിയുള്ള ദൂരം – 80 കിലോമീറ്റർ) –
പാലായ്ക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
പാലാ – ഈരാറ്റുപേട്ട റോഡിൽ ദീപ്തി നഗറിനു സമീപം റെയിൽവേ സ്റ്റേഷൻ വരുമെന്നാണു പ്രാഥമിക ധാരണ.
സർവേ അടക്കമുള്ള നടപടികൾ നടന്നിട്ടില്ല. പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ദൂരം
∙ ഭരണങ്ങാനം – 2 കിലോമീറ്റർ
∙ ഈരാറ്റുപേട്ട
– 6 കിലോമീറ്റർ
∙ പാലാ – 8 കിലോമീറ്റർ
∙ പൈക – 8 കിലോമീറ്റർ
∙ വാഗമൺ – 30 കിലോമീറ്റർ
∙ കോട്ടയം – 34 കിലോമീറ്റർ
ചെമ്മലമറ്റം:
(അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നു നിർദിഷ്ട ലൈൻ വഴിയുള്ള ദൂരം – 90 കിലോമീറ്റർ) –
ഈരാറ്റുപേട്ടയ്ക്ക് അടുത്ത റെയിൽവേ സ്റ്റേഷൻ.
ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റോഡിൽ ചെമ്മലമറ്റത്താണ് സ്റ്റേഷനു നിർദേശം.
ഇവിടെയും സർവേ അടക്കം ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം
∙ ഈരാറ്റുപേട്ട – 7 കിലോമീറ്റർ
∙ കാഞ്ഞിരപ്പള്ളി – 11 കിലോമീറ്റർ
∙ തിടനാട് – 3 കിലോമീറ്റർ
∙ വാഗമൺ – 32 കിലോമീറ്റർ
∙ ഇല്ലിക്കൽക്കല്ല് – 26 കിലോമീറ്റർ
കാഞ്ഞിരപ്പള്ളി റോഡ്
(അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നു നിർദിഷ്ട
ലൈൻ വഴിയുള്ള ദൂരം – 100 കിലോമീറ്റർ)
കൊല്ലം – ഡിണ്ടിഗൽ ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പാറത്തോടിനു സമീപമാണു കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷൻ വിഭാവനം ചെയ്യുന്നത്. ഇവിടെയും സർവേ നടന്നിട്ടില്ല.
പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം
∙ കാഞ്ഞിരപ്പള്ളി – 7 കിലോമീറ്റർ
∙ മുണ്ടക്കയം – 8 കിലോമീറ്റർ
∙ കുട്ടിക്കാനം – 30 കിലോമീറ്റർ
∙ കുമളി – 64 കിലോമീറ്റർ
∙ ലോവർ ക്യാംപ് – 71 കിലോമീറ്റർ
∙ പാഞ്ചാലിമേട് – 22 കിലോമീറ്റർ
∙ കട്ടപ്പന – 70 കിലോമീറ്റർ
എരുമേലി:
(അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നു നിർദിഷ്ട ലൈൻ വഴിയുള്ള ദൂരം – 111 കിലോമീറ്റർ)–
പാതയിലെ ടെർമിനൽ സ്റ്റേഷൻ.
എരുമേലിയിൽ എവിടെ സ്റ്റേഷൻ സ്ഥാപിക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല. ടെർമിനൽ സ്റ്റേഷൻ ആയതിനാൽ ട്രെയിൻ അറ്റകുറ്റപ്പണികൾക്ക് അടക്കമുള്ള സൗകര്യം ഉൾപ്പെടെ സ്ഥാപിക്കാൻ കൂടുതൽ സ്ഥലം ആവശ്യമുണ്ട്.
പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം
∙ കോട്ടയം – 51 കിലോമീറ്റർ
∙ മുണ്ടക്കയം – 14 കിലോമീറ്റർ
∙ പമ്പ – 45 കിലോമീറ്റർ
∙ പത്തനംതിട്ട
– 33 കിലോമീറ്റർ
(അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൂരം പ്രാഥമിക അലൈൻമെന്റ് പ്രകാരം. പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം പ്രാഥമിക അലൈൻമെന്റ് പ്രകാരം സ്റ്റേഷൻ വരാൻ സാധ്യതയുള്ള പ്രദേശത്ത് നിന്ന് ഗൂഗിൾ മാപ്പ് വഴി കണ്ടെത്തിയത്).
എരുമേലി: തീവണ്ടി, വിമാനം!
ശബരി പാതയിലൂടെ കോട്ടയത്തിന്റെ മലയോര മേഖലയുടെ മുഖഛായ മാറും. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവ വരാൻ സാഹചര്യം ഒരുങ്ങുന്നതോടെ വികസനക്കുതിപ്പ് സ്വപ്നം കാണുകയാണ് എരുമേലി..
റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നീ സ്വപ്നങ്ങൾ യാഥാർഥ്യമായാൽ എരുമേലി ‘നെക്സ്റ്റ് ജെൻ സിറ്റി’യാകും. വിമാനത്താവള പ്രദേശമായ ചെറുവള്ളിയിൽനിന്ന് 5 – 8 കിലോമീറ്ററിനുള്ളിൽ റെയിൽവേ സ്റ്റേഷൻ വരാനാണ് സാധ്യത.
തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് ഇപ്പോൾ ഈ സൗകര്യമുള്ളത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവും റെയിൽവേ സ്റ്റേഷനും 5–6 കിലോമീറ്ററിനുള്ളിലാണ്.
എരുമേലി വിമാനത്താവളവുമായുള്ള റെയിൽവേ കണക്ടിവിറ്റി വന്നാൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കും തമിഴ്നാട്ടിലെ കമ്പം, തേനി മേഖലകൾക്കും പ്രയോജനപ്പെടും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

