കോട്ടയം∙ സന്തോഷത്തിന്റെയും പ്രത്യാശയുടെയും തീർത്ഥാടക സമൂഹം എന്ന വിഷയത്തെ ആസ്പദമാക്കി സിഎസ്ഐ സഭയുടെ ഭാഗമായ കേരള ഐക്യ വൈദീക സെമിനാരിയുടെ ആഗമനാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തമായ പരിസ്ഥിതി സൗഹൃദ ക്രിസ്മസ് ട്രീ ഒരുക്കി. അയ്യായിരത്തിലധികം ഉപേക്ഷിക്കപ്പെട്ട
പ്ലാസ്റ്റിക് ബോട്ടിലുകൾ സെമിനാരി വിദ്യാർഥികൾ പുനരുപയോഗിച്ച് നിർമ്മിച്ച 20 അടി ഉയരമുള്ള ക്രിസ്മസ് ട്രീയും അതിനകത്തെ മനോഹരമായ പുൽക്കൂടും ശ്രദ്ധേയമാണ്.
യാത്രക്കാർ ട്രെയിനിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ അധികൃതരുടെ സഹകരണത്തോടെ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ട്രീ രൂപപ്പെട്ടത്. 12 അടി വിസ്തൃതിയുള്ള ക്രിസ്മസ് ട്രീ നിർമിക്കാൻ രണ്ടാഴ്ച വേണ്ടി വന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും, പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീഷണി കുറയ്ക്കാനുള്ള സൃഷ്ടിപരമായ ഒരു മാതൃക ഉയർത്തിക്കാട്ടാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

